Search
Close this search box.

രാഷ്ട്ര നിർമ്മിതിയിലെ നിശബ്ദ പങ്കാളികൾക്ക് സ്വാതന്ത്ര്യ ദിനത്തിൽ ആദരവ് ഒരുക്കി സി എൻ പി എസ് യു പി എസ് മടവൂർ

IMG-20230816-WA0065

ഭാരതത്തിന്റെ 77ആം സ്വാതന്ത്ര്യ ദിനത്തിൽ വ്യത്യസ്തമായ പരിപാടികളോടെ സി എൻ പി സ് യുപിഎസ് മടവൂർ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ച ആഘോഷ പരിപാടിയിൽ വിദ്യാർഥികൾ ദേശഭക്തിഗാനം അവതരിപ്പിച്ചു. കേരളത്തെ വരയ്ക്കൽ, ഇന്ത്യയെ വരയ്ക്കൽ എന്ന തലക്കെട്ടോടു കൂടി നടത്തിയ രേഖാചിത്ര നിർമ്മാണം കുട്ടികൾക്ക് പുതിയ അനുഭവമായിരുന്നു. തുടർന്ന്പൂർവ്വ സൈനികർക്ക് ആദരവ് നൽകി, രാഷ്ട്രത്തിന്റെ പുനർനിർമ്മാണ പ്രക്രിയയിൽ നിശബ്ദ പങ്കാളികളാകുന്ന കർഷകർ, കർഷകത്തൊഴിലാളികൾ, പാരമ്പര്യ തൊഴിലാളികൾ എന്നിവരുടെ പ്രതിനിധികളെയും ആദരിച്ചു. പൂർവ്വ വിദ്യാർത്ഥികളും നിലവിൽ സൈനിക സേവനം ചെയ്യുന്നവരുമായ സൈനികരുടെ ആശംസ സന്ദേശങ്ങൾ ഡിജിറ്റൽ ഫ്ലാറ്റ്ഫോമിൽ അവതരിപ്പിച്ചത് ഏറെ ശ്രദ്ധേയമായി.

വിദ്യാർത്ഥികൾക്കും രക്ഷകർത്താക്കൾക്കുമായി ഗാന്ധിദർശൻ ക്ലബ്ബിന്റെ അഭിമുഖ്യത്തിൽ സ്വദേശി ഉൽപ്പന്നങ്ങളുടെ നിർമ്മാണ പരിശീലനം സംഘടിപ്പിച്ചു. ബിആർസിയിലെ പ്രവർത്തി പരിചയ പരിശീലകയായ ബിന്ദു, ഗാന്ധിദർശൻ ക്ലബ്ബ് കൺവീനർ ലൈഗ എൽ ഗോപാൽ എന്നിവർ ചേർന്ന് ക്ലാസ് നയിച്ചു. തുമ്പോട് ആർഎംസി ക്ലബ്ബ് കുട്ടികൾക്കുള്ള സമ്മാനം വിതരണം ചെയ്തു. എച്ച്എം നിഷാ ഖാൻ പതാക ഉയർത്തി. പിടിഎ പ്രസിഡന്റ് എൻകെ രാധാകൃഷ്ണൻ മടവൂർ ഉദ്ഘാടനം നിർവഹിച്ച സമ്മേളനത്തിൽ എംപിടിഎ പ്രസിഡന്റ് ഷമീന സജാദ്, സീനിയർ അധ്യാപിക മഞ്ജു എസ്, സനീഷ് എസ് എന്നിവർ ആശംസകൾ അർപ്പിച്ചു. സ്റ്റാഫ് സെക്രട്ടറി ഹരിപ്രസാദ് നന്ദി രേഖപ്പെടുത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!