വർക്കലയിൽ സംരംഭകത്വ ശില്പശാല ആഗസ്റ്റ് 18നു

eiYDXGT83486

വ്യവസായ വകുപ്പിന്റെയും വർക്കല മുനിസിപ്പാലിറ്റി യുടെയും ആഭിമുഖ്യത്തിൽ സംരംഭകവർഷം 2.O പദ്ധതിയുടെ ഭാഗമായി പൊതു സംരംഭകർക്ക് ആവശ്യമായ ലോൺ, ലൈസൻസ്, സബ്സിഡി പരിശീലനങ്ങൾ, സാങ്കേതിക സഹായങ്ങൾ എന്നിവയെ കുറിച്ച് വ്യക്തമായ അവബോധം സൃഷ്ടിക്കുന്നതിനായി ശില്പശാല ആഗസ്റ്റ് 18 വെള്ളിയാഴ്ച രാവിലെ 10 ന് വർക്കല മുനിസിപ്പാലിറ്റിയിൽ വച്ച് നടത്തുന്നു. സംരംഭം ആരംഭിക്കാൻ സഹായം ആവശ്യമുള്ള സംരംഭകർ ഈ ശില്പശാലയിൽ പങ്കെടുക്കേണ്ടതാണ്. വർക്കല മുനിസിപ്പാലിറ്റിയിലെ വാർഡുകളിൽ സംരംഭം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ആണ് പ്രസ്തുത ശില്പശാല സംഘടിപ്പിക്കുന്നത്.

പങ്കെടുക്കാൻ താല്പര്യമുള്ളവർ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്.

കൂടുതൽ വിവരങ്ങൾക്ക് താഴെ പറയുന്ന നമ്പരുകളിൽ വ്യവസായവകുപ്പ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാവുന്നതാണ്.
അർഷാദ് -7736997002
വിനീഷ് -8893014345
രജിസ്റ്റർ ചെയ്യാൻ ഈ ലിങ്കിൽ കയറുക:https://docs.google.com/forms/d/e/1FAIpQLSdXCerDa8ENKvZJzh7gEJRtHskY5A6W3MDXs1Q_saTFXmBDaQ/viewform?usp=sf_link

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!