പാളയംകുന്ന് ജിഎച്ച്എച്ച്എസ്സിലെ 1985 ബാച്ച് സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു.

IMG-20230816-WA0114

പാളയംകുന്ന് ജി എച്ച് എസ് എസിൽ നിന്നും1985 ൽ എസ് എസ് എൽ സി പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർത്ഥികൾ ഇന്ത്യയുടെ എഴുപത്തിയെഴാം സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ആഗസ്റ്റ് പതിനഞ്ചിന് പാളയംകുന്ന് ചാവർകോട് ലയൺസ് ക്ലബ്‌ ഹാളിൽ നടന്ന ചടങ്ങിൽ 1985 ൽ പഠിച്ചിറങ്ങിയ പൂർവ്വ വിദ്യാർഥികളിൽ നല്ലൊരു ശതമാനം ആൾക്കാരും പങ്കെടുത്തു. ആഘോഷത്തോട് അനുബന്ധിച്ച് നടന്ന യോഗത്തിൽ വിധു വർക്കല അധ്യക്ഷത വഹിച്ചു. ഷൈൻ എസ് എസ് സ്വാഗതവും കലാസുധീർ നന്ദിയും പറഞ്ഞു. തുടർന്ന് പൂർവ്വ വിദ്യാർഥികളായ ആർ ജി ജോയ്, ഹണി എന്നിവരുടെ നേതൃത്വത്തിൽ കലാപരിപാടികളും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!