ദേശസേവിനി ഗ്രന്ഥശാലയിൽ സ്വാതന്ത്ര്യദിന സെമിനാറും, കവിയരങ്ങും നടത്തി

IMG-20230816-WA0115

വർക്കല : സ്വാതന്ത്ര്യ ദിനാഘോഷങ്ങളുടെ ഭാഗമായി വടശ്ശേരിക്കോണം ദേശസേവിനി ഗ്രന്ഥശാലയിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. സാബു ദേശീയ പതാക ഉയർത്തി. സ്വാതന്ത്ര്യാനന്തര ഭാരതം’ എന്ന വിഷയത്തിൽ സംഘടിപ്പിച്ച സെമിനാർ തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് അംഗം വി. പ്രിയദർശിനി ഉദ്ഘാടനം ചെയ്തു. കവിയും പ്രഭാഷകനുമായ ഓരനെല്ലൂർ ബാബു മുഖ്യപ്രഭാഷണം നടത്തി. ദേശസേവിനി ലൈബ്രറി പ്രസിഡന്റ് സാബു ജ്വാല അധ്യക്ഷത വഹിച്ചു.

ചെറുന്നിയൂർ ഗ്രാമപഞ്ചായത്ത് അംഗം എൻ. ശിവകുമാർ, കലാ സാഹിത്യ പ്രവർത്തക ക്ഷേമസമിതി സംസ്ഥാന സെക്രട്ടറി പ്രസന്നൻ വടശ്ശേരിക്കോണം, ഗ്രന്ഥശാല സെക്രട്ടറി സുദർശനൻ. എസ്, ശ്രീകണ്ഠൻ കല്ലമ്പലം എന്നിവർ സംസാരിച്ചു.
കവിയരങ്ങ് താലൂക്ക് ഗ്രന്ഥശാല എക്സിക്യൂട്ടീവ് അംഗം ബി. ഓമന ടീച്ചർ ഉദ്ഘാടനം ചെയ്തു. അപ്സര ശശികുമാർ കൊല്ലം, അജിത പ്രഭ, ചിന്ത്രനെല്ലൂർ തുളസി, പ്രിയദർശൻ പാളയംകുന്ന്, മണമ്പൂർ രാജ്മോഹൻ എന്നിവർ കവിതകൾ അവതരിപ്പിച്ചു. ദേശഭക്തിഗാനാലാപനവും പരിപാടിയുടെ ഭാഗമായി നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!