നെടുമങ്ങാട് : ബാങ്ക് ഓഫ് ബറോഡ നെടുമങ്ങാട് നഗരസഭയ്ക്ക് സൗജന്യമായി നൽകിയ വാഹനം ആറുമാസമായി കിടന്നു തുരുമ്പെടുക്കുന്നു. കിടപ്പു രോഗികൾക്ക് സഹായം എത്തിക്കേണ്ട വാഹനമാണ് കിടന്നു നശിക്കുന്നത്. ഇപ്പോൾ കിടപ്പുരോഗികൾക്ക് സഹായം എത്തിക്കുന്നതിനായി സ്വകാര്യ വാഹനങ്ങളെയാണ് നഗരസഭ ആശ്രയിക്കുന്നത്. സ്വന്തമായി വാഹനം ഉണ്ടായിരുന്നിട്ടും സ്വകാര്യ വാഹനങ്ങളെ സഹായിക്കുന്നതിനും, നെടുമങ്ങാട് ജില്ലാ ആശുപത്രി അടക്കിവാഴുന്ന സ്വകാര്യ വാഹന മാഫിയകളിൽ നിന്നും വൻ തുക കൈപ്പറ്റുന്നതിന് വേണ്ടിയാണ് നെടുമങ്ങാട് നഗരസഭ ആരോഗ്യവിഭാഗം ഇത്തരത്തിലുള്ള ജനദ്രോഹപരമായ നടപടികൾ സ്വീകരിക്കുന്നത്.