വർക്കലയിൽ 15 കാരിയെ പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ

ei8B1BA72641

വർക്കല : വർക്കലയിൽ 15 കാരിയെ പായസപ്പുരയിലെത്തിച്ച് പീഡിപ്പിച്ച ക്ഷേത്ര പൂജാരി അറസ്റ്റിൽ. വര്‍ക്കല മുണ്ടയില്‍ മേലതില്‍ ശ്രീനാഗരുകാവ് ദുര്‍ഗ്ഗാ ഭദ്രകാളി ക്ഷേത്രത്തിലെ പൂജാരി ചിറയിന്‍കീഴ് സ്വദേശിയായ ബൈജു(34)വാണ് അറസ്റ്റിലായത്.

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനാണ് ഇയാളെ വര്‍ക്കല പോലീസ് അറസ്റ്റ് ചെയ്തത്.
ക്ഷേത്രത്തിലെ പായസവും മറ്റും ഉണ്ടാക്കുന്ന സ്ഥലമായ തിടപ്പള്ളിയിലെത്തിച്ചാണ് പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് 6.45 നായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് കുട്ടി സ്‌കൂള്‍ അധികൃതരെ അറിയിക്കുകയും സ്‌കൂള്‍ അധികൃതര്‍ ചൈല്‍ഡ് ലൈനില്‍ വിവരമറിയിക്കുകയും ചൈല്‍ഡ് ലൈനില്‍ നിന്നുള്ള നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്ത് അന്വേഷണം നടത്തി പ്രതിയെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ വൈദ്യപരിശോധനക്കുശേഷം ഇന്ന് കോടതിയില്‍ ഹാജരാക്കും.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!