എൻ. സി. സി. എയർ വിംഗ് യൂണിറ്റ് ഉദ്ഘാടനം ചെയ്തു

നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസിലെ എസ്. സി. വി. ബി. എച്ച്. എസിൽ പുതിയതായി അനുവദിച്ച എൻ. സി. സി. എയർ വിംഗിൻ്റെ ഉദ്ഘാടനം മുൻ പൊതു വിദ്യഭ്യാസഡയറക്ടർ .കെ. ശിവരാജവിജയൻ ഐ . എ.എസ്. നിർവഹിച്ചു. എൻ. സി. സി തിരുവനന്തപുരം എം. ഡബ്ലൂ. ഒ . ടി. വി .വിനോദ്കുമാർ എൻ. സി. സി റൂമിൻ്റെ ഉദ്ഘാടനവും മുഖ്യ പ്രഭാഷണവും നടത്തി. പി. ടി. എ പ്രസിഡൻ്റ് ബി. സതീഷ് അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ ജെ. ആർ. സി . യു. പി. വിഭാഗം യൂണിറ്റിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ആർ. സുഭാഷ് നിർവഹിച്ചു. സ്കൂൾ മാനേജർ പി. സുഭാഷ് ചന്ദ്രൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ശ് സാജൻ കവലയൂർ നന്ദിയും പറഞ്ഞു. ചടങ്ങിൽ ചിറയിൻകീഴ് ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് പി മുരളി, ബ്ലോക്ക് പഞ്ചായത്ത് അംഗം പി മണികണ്ഠൻ, ഗ്രാമ പഞ്ചായത്ത് അംഗം മോനി ശാർക്കര, വി.എസ്. അനൂപ്,
എ .അജിതകുമാരി, . എം. ജി മനോജ് എന്നിവർ പങ്കെടുത്തു. 107 വർഷത്തെ പാരമ്പര്യം പിന്തുടരുന്ന സ്കൂളിൽ എൻ . സി. സി. എയർ വിംഗ് അനുവദിച്ചത് സ്കൂളിൻ്റെ അഭിമാനകരമായ നേട്ടമാണ്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!