കിളിമാനൂർ : സ്പെഷ്യൽ എഡ്യൂക്കേറ്റർമാരുടെ സംഘടന കെ ആർ ടി എയുടെ നേതൃത്വത്തിലാണ് ഭിന്നശേഷി സൗഹൃദഗൃഹം സ്വപ്നക്കൂട് ഒരുങ്ങുന്നത്.
ഭിന്നശേഷിക്കാരനായ കുട്ടിയടങ്ങുന്ന മഞ്ജുവിന്റെ കുടുംബത്തിന് പ്രാഥമിക കൃത്യങ്ങൾ പോലും നിർവഹിക്കാൻ സൗകര്യമില്ലാത്ത അവസ്ഥ ഗൃഹാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ എത്തിയ സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ മനസിലാക്കി വാർത്ത പുറം ലോകത്തെത്തിച്ചിരുന്നു.പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് താൽക്കാലിക അടിസ്ഥാനത്തിൽ ടോയ്ലറ്റ് സൗകര്യവും ബിആർസി ഒരുക്കി നൽകിയിരുന്നു. ഭിന്നശേഷി കമ്മീഷ്ണർ ജസ്റ്റിസ് പഞ്ചാപ കേശൻ, ബി ആർ സി ,എം എൽ എ, ഗ്രാമ പഞ്ചായത്ത്, തുടങ്ങി ജനപ്രതിനിധികളുടെ ഇടപെടലിന്റെ ഭാഗമായി മഞ്ജുവും കുടുംബവും താമസിക്കുന്ന ഭൂമിയുടെ പട്ടയ സംബന്ധമായ പ്രശ്ന പരിഹാരം ഒരു പരിധിവരെ കാണാനായി.
ചോർന്നൊലിക്കുന്ന ടാർപ്പ കെട്ടിയ വീടിന് പകരം
വർക്കല എസ് എൻ കോളേജ് എൻ എസ് എസ് യൂണിറ്റ്, എസ് എൻ ട്രസ്റ്റ്, റൈസിംഗ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്,കെ എസ് ടി എ കിളിമാനൂർ ഉപജില്ലാ കമ്മിറ്റി എന്നിവരുടെ സo യുക്താഭിമുഖ്യത്തിലാണ് ഗൃഹം നിർമ്മിച്ച് നൽകുന്നത്.ഗൃഹനിർമ്മാണത്തിന് മഞ്ചുവും കുടുംബവുമായി ധാരണാപത്രം ഒപ്പിട്ടു കൈമാറി.
മഞ്ജുവിന്റെ വീട്ടിൽ വച്ച് നടന്ന കരാർ കൈമാറ്റ ചടങ്ങിൽ കിളിമാനൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ടി ആർ മനോജ് ,വൈസ് പ്രസിഡൻറ് കെ ഗിരിജ,
എസ് എൻ ട്രസ്റ്റ് എക്സിക്യൂട്ടീവ് മെമ്പർ അജി എസ് ആർ എം, എസ് എൻ ട്രസ്റ്റ് ബോർഡ് മെമ്പർ അനീഷ് എസ് ,വർക്കല എസ് എൻ കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സുമേഷ് എസ്, റൈസിങ് സ്റ്റാർ ക്രിക്കറ്റ് ക്ലബ്ബ് ഭാരവാഹികളായ ജി. ശിവകുമാർ , കെ. കിഷോർ, സുരേഷ് ജി, കബീർ എ , ജയകുമാർ വി,ബി പി സി വിനോദ് ടി,കെ ആർ ടി എ സംസ്ഥാന എക്സിക്യൂട്ടീവ് അനീഷ് എസ് എൽ ജില്ലാ പ്രസിഡൻറ് ഷാമില എം,കെഎസ്ടിഎ കിളിമാനൂർ ബ്രാഞ്ച് സെക്രട്ടറി സ്മിത പി കെ , സ്പെഷ്യൽ എഡ്യൂക്കേറ്റർമാർ, അധ്യാപകർ, തുടങ്ങിയവർ പങ്കെടുത്തു.ബി ആർ സി ട്രെയിനർ വൈശാഖ് കെ എസ് സ്വാഗതം പറഞ്ഞു.കെ ആർ ടി എ കിളിമാനൂർ യൂണിറ്റ് സെക്രട്ടറി ചിത്ര സി നന്ദി പറഞ്ഞു.