കുടുംബശ്രീയുടെ കരാട്ടേ പ്രദർശനവുമായി ‘ചുവട് 2023’

IMG-20230817-WA0023

കരാട്ടേ പരിശീലനം പൂർത്തിയാക്കിയ കുടുംബശ്രീ പ്രവർത്തകരുടെ കരാട്ടേ പ്രദർശനവും സർട്ടിഫിക്കറ്റ്, ബെൽറ്റ്‌ വിതരണവും പരിപാടിയായ ‘ചുവട് 2023’ നെടുമങ്ങാട് നഗരസഭ ചെയർപേഴ്സൺ സി.എസ്. ശ്രീജ ഉദ്ഘാടനം ചെയ്തു.

നഗരസഭയുടെ 2022-2023 വാർഷിക പദ്ധതിയിൽ ഉൾപെടുത്തി രണ്ട് ലക്ഷം രൂപ ചെലവഴിച്ചാണ് പരിശീലനം സംഘടിപ്പിച്ചത്. പ്രായഭേദമെന്യേ 50 കുടുംബശ്രീ പ്രവർത്തകർക്കാണ് അധ്യാപകൻ അക്ബർ ഷായുടെ നേതൃത്വത്തിൽ പരിശീലനം നൽകിയത്. പദ്ധതി വിജയമായതോടെ കുടുംബശ്രീ വനിതകളുടെ സൗജന്യ കരാട്ടേ പരിശീലന ക്ലാസിന്റെ പുതിയ ബാച്ച് അഡ്മിഷൻ ആരംഭിച്ചിരിക്കുകയാണ്.
നെടുമങ്ങാട് മുൻസിപ്പാലിറ്റി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം അഖിൽ മുഖ്യാതിഥിയായി. വിവിധ നഗരസഭ കൗൺസിലർമാർ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!