മണമ്പൂർ ഗ്രാമ പഞ്ചായത്തിൽ കർഷക ദിനചാരണവും കാർഷിക കർമ സേനക്ക് യൂണിഫോം വിതരണവും നടത്തി. മണമ്പൂർ ഗ്രാമ പഞ്ചായത്തിന്റെയും കൃഷി ഭവന്റെയും നേതൃത്വത്തിൽ സംഘടിപ്പിച്ച കർഷക ദിനചാരണം പഞ്ചായത്ത് പ്രസിഡന്റ് എ. നഹാസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ലിസി. വി. തമ്പി അദ്ധ്യക്ഷത വഹിച്ചു. മുതിർന്ന കർഷകൻ, മികച്ച നെൽ കർഷകൻ, കേരകർഷകൻ, വാഴ കർഷകൻ, കുരുമുളക് കർഷകൻ, ക്ഷീര കർഷകൻ, വനിതാ കർഷക, ജൈവ കർഷകൻ, സമ്മിശ്ര കർഷകൻ എന്നിവരെ ആദരിച്ചു. കാർഷിക കർമസേനക്കുള്ള യൂണിഫോം വിതരണം ചെയ്തു. കാർഷിക കർമ സേന ഉൽപാദിപ്പിച്ച പച്ചക്കറി തൈകൾ സൗജന്യമായി കർഷകർക്ക് നൽകി. നാടൻപാട്ട് ആലാപനവും കുടുംബശ്രീ പ്രവർത്തകരുടെ കലാ പരിപാടികളും കൊണ്ട് കർഷക ദിനചാരണം അവിസ്മരണീയമായി.
ഗ്രാമ പഞ്ചായത്ത് വികസന ചെയർമാൻ വി. സുധീർ മുഖ്യ പ്രഭാഷണം നടത്തി. ബ്ലോക്ക് ക്ഷേമ ചെയർമാൻ എസ്. അക്ബർ, ബ്ലോക്ക് മെമ്പർ ജി. കുഞ്ഞു മോൾ, ജനപ്രതിനിധികളായ ആരോഗ്യകാര്യ സ്റ്റാന്റിംഗ് ചെയർമാൻ ബൈജു, കെ. രതി, മുഹമ്മദ് റാഷിദ്, ബൈജു, നിമ്മി അനിരുദ്ധൻ, പ്രിയങ്ക പി. നായർ, ഒലീദ്, സോഫിയ സലിം, മണമ്പൂർ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് എം. പി. ശശിധരൻ നായർ, കാർഷിക വികസന സമിതി അംഗങ്ങൾ, കാർഷിക കർമ സേന അംഗങ്ങൾ, കൃഷിക്കാർ തുടങ്ങിയവർ പങ്കെടുത്തു. കൃഷി ഓഫിസർ അനിൽ ആലത്തുകാവ് സ്വാഗതവും കൃഷി അസിസ്റ്റന്റ് ജീജു നന്ദിയും പറഞ്ഞു.