തൊഴിൽദായകർക്കും ഉദ്യോഗാർത്ഥികൾക്കും വേദിയൊരുക്കി നിയുക്തി മെഗാ ജോബ് ഫെയർ

IMG-20230819-WA0043

നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ പാപ്പനംകോട് ശ്രീ ചിത്തിര തിരുനാൾ കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നടന്ന നിയുക്തി മെഗാ ജോബ് ഫെയർ തൊഴിലും പൊതുവിദ്യാഭ്യാസവും വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ഉദ്ഘാടനം ചെയ്തു.

തൊഴിൽ മേഖലയിലെ മാറി വരുന്ന പ്രവണതകൾ മനസിലാക്കി, ലഭ്യമായ തൊഴിലവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിന് അനുകൂലമായ തൊഴിൽ സാഹചര്യം ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് എംപ്ലോയ്മെന്റ് വകുപ്പ് നിയുക്തി മെഗാ തൊഴിൽമേളകൾ സംഘടിപ്പിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
തൊഴിലന്വേഷകരേയും തൊഴിൽദായകരേയും ഒരേ പ്ലാറ്റ്‌ഫോമിൽ എത്തിക്കുകയെന്ന ആശയമാണ് മെഗാ റിക്രൂട്ട്‌മെന്റ് മേളകളായി രൂപാന്തരം പ്രാപിച്ചതെന്നും ഇടനിലക്കാരില്ലാതെ എംപ്ലോയ്‌മെന്റ് വകുപ്പ് സൗജന്യമായിട്ടാണ് ഇത്തരം തൊഴിൽമേളകൾ ഒരുക്കുന്നതെന്നും മന്ത്രി അറിയിച്ചു.

ചടങ്ങിൽ തൊഴിൽ നൈപുണ്യ വകുപ്പ് സെക്രട്ടറി അജിത് കുമാർ അധ്യക്ഷനായി. മുൻവർഷങ്ങളിൽ വകുപ്പ് സംഘടിപ്പിച്ച ജോബ് ഫെയറുകളിലൂടെ 97,745 പേർക്ക് തൊഴിൽ ഉറപ്പാക്കി. 2022-23 സാമ്പത്തിക വർഷത്തിൽ കേന്ദ്ര-സംസ്ഥാന ഫണ്ടുകൾ വിനിയോഗിച്ച് നടത്തിയ 55 ജോബ് ഫയറുകളിൽ 2,022 ഉദ്യോഗദായകർ പങ്കെടുക്കുകയും 10,980 പേർക്ക് തൊഴിൽ ലഭിക്കുകയും ചെയ്തു.

എസ്.ബി.ഐ ലൈഫ് ഇൻഷുറൻസ് കമ്പനി, കിംസ് ഹെൽത്ത് കെയർ മാനേജ്‌മെന്റ്, ലുലു ഗ്രൂപ്പ്, ടാറ്റാ മോട്ടോർസ്, പോത്തീസ് റീറ്റെയിൽ പ്രൈവറ്റ് ലിമിറ്റഡ് തുടങ്ങി എഴുപതിലധികം സ്വകാര്യ മേഖലയിലെ ഉദ്യോഗദായകരാണ് തൊഴിൽമേളയിൽ പങ്കെടുത്തത്.

എംപ്ലോയ്‌മെന്റ് ഡയറക്ടർ ഡോ. വീണാ എൻ മാധവൻ , ഡിവിഷണൽ എംപ്ലോയ്‌മെന്റ് ഓഫീസർ വിനോദ് ആർ, ശ്രീ ചിത്തിര തിരുനാൾ എഞ്ചിനിയറിംഗ് കോളേജ് പ്രിൻസിപ്പാൾ ഡോ. സി സതീഷ് കുമാർ, നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പ് ഉദ്യോഗസ്ഥർ എന്നിവരും ചടങ്ങിൽ സന്നിഹിതരായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!