പുളിമാത്ത് : പുളിമാത്ത് ജന്റർ റിസോഴ്സ് സെന്റർ പുളിമാത്ത് പഞ്ചായത്തിലെ പ്ലാവോട് വാര്‍ഡില്‍ തീര്‍ത്തും അരക്ഷിതാവസ്ഥയില്‍ ആരോരും തുണയില്ലാതെ ജീവിച്ചുവന്ന വൃദ്ധസഹോദരങ്ങള്ക്ക് സഹായവുമായെത്തി. സഹോദരങ്ങളായ സരസ്വതിഅമ്മ (65) ലീലാമണി അമ്മ (60) എന്നിവരാണ് ആരോരും ഇല്ലാതെ തികച്ചും വൃത്തിഹീനമായ അന്തരീ ക്ഷത്തില്‍ ജീവിച്ചുവന്നത്. ഇവര്‍ വിവാഹിതരായെങ്കിലും ബന്ധം വളരെ കുറച്ച് നാള് മാത്രമേ നീണ്ടുനിന്നുള്ളൂ.
ബന്ധുക്കളായി ഈ വയോധികര്‍ക്ക് മറ്റാരും ഇല്ലായിരുന്നതിനാല്‍ തീര്‍ത്തും ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു. ഇവര്‍ താമസിക്കുന്നതിന് തൊട്ടടുത്തായി മറ്റുവീടുകളും ഇല്ലാത്ത അവസ്ഥയായിരുന്നു. വീട്ടിനുള്ളിലും പരിസരത്തും മാലിന്യകൂമ്പാരമായി മാറിയിരുന്നതിനാല്‍ ക്ഷുദ്രജീവികളുടെ ആവാസവുമായിരുന്നു. ഇവരുടെ ഈ അവസ്ഥ ജി ആര് സി ടീമിന്റെ ശ്രദ്ധയില്‍ പെടുകയും തുടര്‍ന്ന് ടീമിന്റെ സേവനം ലഭ്യമാക്കുകയുമായിരുന്നു.