അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളും എസ്പിസി യൂണിറ്റും

eiNVY6O3881

ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക പൊതു വിദ്യാലയമാണ് വിതുര സ്‌കൂൾഇന്ത്യയിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന ജി20 ഉച്ചകോടിക്ക് മുന്നോടിയായി ഐക്യ രാഷ്ട്ര സംഘടനയുടെ വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സംഘടിപ്പിക്കപ്പെട്ട അന്താരാഷ്ട്ര യുവ സമാധാന ഉച്ചകോടിയിൽ വിതുര സ്‌കൂളിനും സ്റ്റുഡന്റ് പോലീസ് കേഡറ്റ് യൂണിറ്റിനും അവസരം. സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതിയുടെ നേതൃത്വത്തിൽ സുസ്ഥിര വികസന ലക്ഷ്യങ്ങൾ മുൻ നിർത്തി #IAm_The_Solution എന്ന ബാനറിൽ നടത്തി വരുന്ന വിവിധ പദ്ധതികൾ വിശദീകരിക്കുന്നതിനാണ് ക്ഷണം ലഭിച്ചത്. സംസ്ഥാനത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മികവ് പ്രവർത്തനങ്ങളാണ് ഉച്ചകോടിയിൽ ചർച്ച ചെയ്യപ്പെട്ടത്. ഉച്ചകോടിയിൽ പങ്കെടുക്കാൻ അവസരം ലഭിച്ച ഏക പൊതു വിദ്യാലയം കൂടിയാണ് വിതുര സ്‌കൂൾ. സ്‌കൂളിനെ പ്രതിനിധീകരിച്ച് കേഡറ്റുകളായ പൂജ പി നായർ , അലൻ എസ് പ്രമോദ് എന്നിവരാണ് പ്രവർത്തനങ്ങൾ വിശദീകരിച്ചത്.പാനലിസ്റ്റുകളുടെ മികച്ച അഭിപ്രായം നേടിയ വിവിധ പ്രവർത്തങ്ങൾ നേരിൽ കാണാനായി ഉദ്യോഗസ്ഥർ സ്‌കൂൾ സന്ദർശിക്കും.കമ്മ്യൂണിറ്റി പോലീസ് ഉദ്യോഗസ്ഥരായ അൻവർ കെ , പ്രിയ ഐ വി നായർ എന്നിവർ നേതൃത്വം നൽകി.കഴിഞ്ഞ വർഷം ഇൻഡോനേഷ്യയിലെ ബാലിയിൽ വച്ചാണ് യുവ സമാധാന ഉച്ചകോടി നടന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!