ബിന്ദു കാർത്തികേയന്റെ കവിതസമാഹാരം പ്രകാശിപ്പിച്ചു.

IMG-20230820-WA0003

ബിന്ദുകാർത്തികേയൻ രചിച്ച ചില്ലുജാലകം കവിത. സമാഹാരത്തിന്റെ പ്രകാശനം നടന്നു. ആറ്റിങ്ങൽ വ്യാപാര ഭവനിൽ നടന്ന ചടങ്ങ് സംവിധായകൻ വക്കം ഷക്കീർ ഉദ്ഘാടനം ചെയ്തു.

നടനും ബിഗ്ബോസ് ഫെയിമുമായ തോന്നയ്ക്കൽ മണികണ്ഠൻ പുസ്തക പ്രകാശനം നിർവ്വഹിച്ചു. കവി രാധാകൃഷ്ണൻ കുന്നുംപുറം പുസ്തകം ആദ്യ പതിപ്പ് ഏറ്റുവാങ്ങി. കലാനികേതൻ
കലാകേന്ദ്രം സംഘടിപ്പിച്ച ചടങ്ങിൽ പോക്സോ പബ്ലിക്ക് പ്രോസിക്യൂട്ടർ അഡ്വക്കേറ്റ് എം.മുഹസിൻ അധ്യക്ഷനായി. അമർഹോസ്പിറ്റൽ എം.ഡി. ഡോക്ടർ പി.രാധാകൃഷ്ണൻ നായർ മുഖ്യ അതിഥിയായിരുന്നു. ഉദയൻ കലാനികേതൻ
സ്വാഗതംപറഞ്ഞു. കുമാരിനവമി, ബി.എസ്.
സജിതൻ,ജി.വേണുഗോപാലൻനായർ , ആർ.രാജേന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു. ബിന്ദുകാർത്തികേയൻ നന്ദി പറഞ്ഞു. മുതിർന്ന അധ്യാപകൻ മണികണ്ഠൻ നായരെ ചടങ്ങിൽ ആദരിച്ചു. വിദ്യാർത്ഥി പ്രതിഭകൾക്ക് ഉപഹാരങ്ങൾ നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!