Search
Close this search box.

നഗരൂരിൽ പതിനാറുകാരിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ.

eiJZ6GU38145

പതിനാറുകാരിയായ പ്ലസ് വൺ വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഓട്ടോ ഡ്രൈവർ അറസ്റ്റിൽ. കൊടുവഴന്നൂർ, പുല്ലയിൽ, പുതുവിളാകത്തുവീട്ടിൽ വസന്തകുമാർ (60) ആണ് ന​ഗരൂർ പൊലീസിന്റെ പിടിയിലായത്. കൊടുവഴന്നൂർ സ്വദേശിനിയായ പതിനാറുകാരിയെ പ്രതി ഏഴാംക്ലാസ് മുതൽ പീഡിപ്പിക്കുകയായിരുന്നു. കൊടുവഴന്നൂരിൽ പെൺകുട്ടി പഠിക്കുന്ന ട്യൂഷൻ സ്ഥാപനത്തിലെ അദ്ധ്യാപകനോടാണ് പെൺകുട്ടി പീഡനവിവരം അറിയിച്ചത്. തുടർന്ന് സ്ഥാപനത്തിലെ അദ്ധ്യാപകൻ പെൺകുട്ടിയുടെ വീട്ടിൽ വിവരം അറിയിക്കുകയും പെൺകുട്ടിയുടെ മാതാവും പ്രദേശത്തെ വാർഡ് അം​ഗവും ന​ഗരൂർ പൊലീസിൽ പരാതി നല്കുകയുമായിരുന്നു. കുട്ടിയെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ പരിപാലന കേന്ദ്രത്തിലേക്ക് മാറ്റുകയും അവിടെ നടത്തിയ വിശദമായ കൗൺസലിം​ഗിലാണ് പ്രതിയുടെ പീഡന വിവരങ്ങൾ പെൺകുട്ടി വെളിപ്പെടുത്തിയത്. പീഡനം പകർത്തിയ ചിത്രങ്ങളും വീഡിയോകളും കൈയിലുണ്ടെന്നു പറഞ്ഞാണ് പെൺകുട്ടിയെ പ്രതി ജോലി ചെയ്തിരുന്ന പാൽവിതരണ സ്ഥാപനത്തിൽ വച്ച് പീഡിപ്പിച്ചിരുന്നത്. കമ്പ്യൂട്ടർ പഠിപ്പിച്ച് നല്കാമെന്ന വ്യാജേനയാണ് ഏഴാംക്ലാസിൽ പഠിക്കുന്ന ഘട്ടത്തിൽ പെൺകുട്ടി പ്രതിയുമായി ചങ്ങാത്തം സ്ഥാപിച്ചത്. പ്രതിക്കുമേൽ പോക്സോ വകുപ്പുപ്രകാരം കേസെടുത്തു. പ്രതിയെ ആറ്റിങ്ങൽ പോക്സോ കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. അറസ്റ്റിന് ന​ഗരൂർ സി.ഐ അമൃത് സിം​ഗ് നായകം, എസ്. ഐ സജു, ഗ്രേഡ് എസ്.ഐ മാരായ സുനിൽകുമാർ, ഹക്കീം, റീജ സീനിയർ സി.പി.ഒ മാരായ വിനോദ്, മനോജ്, മഹേഷ് സി.പി.ഒ പ്രതീഷ് എന്നിവർ നേതൃത്വം നല്കി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!