ജീവകാരുണ്യ പ്രവർത്തനം നമ്മുടെ മുഖമുദ്രയായി മാറണം – മന്ത്രി അഹമ്മദ് ദേവർകോവിൽ

IMG-20230820-WA0110

ജീവകാരുണ്യ പ്രവർത്തനം നമ്മുടെ മുഖമുദ്രയായി മാറണമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ.മഞ്ഞപ്പാറ മുസ്ലിം ജമാഅത്ത് പരിപാലനം സമിതി 7 ലക്ഷത്തോളം രൂപ ചെലവഴിച്ച് ജമാഅത്ത് അംഗമായ നെടുമ്പച്ച വീട്ടിൽ (മറ്ഹും) ബദറുദ്ദീൻ അവർകളുടെ ഭാര്യ വിധവയും അനാഥയും സാമ്പത്തികമായി വളരെയധികം പിന്നോക്കം നിൽക്കുന്നതുമായ ഖദീജ ബീവിക്ക് നിർമ്മിച്ചു നൽകിയ ബൈത്തുന്നൂർ എന്ന ഭവനത്തിന്റെ താക്കോൽദാനം മഞ്ഞപ്പറ മുസ്ലിം ജമാഅത്ത് അങ്കണത്തിൽ ജമാഅത്ത് പ്രസിഡൻറ് എ.അഹമ്മദ് കബീറിന്റെ അധ്യക്ഷതയിൽ നടന്ന യോഗം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു മന്ത്രി.

ജീവകാരുണ്യ പ്രവർത്തനം നമ്മുടെ ഒരു മുഖമുദ്രയാക്കി മാറ്റിക്കൊണ്ട് സഹജീവി സ്നേഹത്തിന്റെയും സഹജീവികളുടെ പ്രശ്നം നമ്മുടെയും പ്രശ്നമാണെന്ന് കരുതി അവരെ സഹായിക്കുന്നതിന് നാം മുന്നിട്ടിറങ്ങണം. എല്ലാ ജമാഅത്ത് കമ്മിറ്റികളും ഇത്തരത്തിലുള്ള നന്മയുടെ പ്രവർത്തനങ്ങളിൽ വ്യാപൃതരാകണമെന്നും സമൂഹത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന തിന്മകളെ ചെറുക്കുന്നതിന് വിദ്യാർത്ഥി സമൂഹത്തിനിടയിൽ വർദ്ധിച്ചുവരുന്ന മയക്കുമെന്ന് വ്യാപനത്തെ തടയുന്നതിനും അതോടൊപ്പം യുവസമൂഹത്തെ നാടിൻറെ മുഖ്യധാരയിൽ എത്തിക്കുന്നതിനും മഹല്ല് കമ്മിറ്റികളുടെ പ്രവർത്തനം കൊണ്ട് കഴിയും. സഹജീവികളുടെ പ്രശ്നം നമ്മുടെ പ്രശ്നമായി ഏറ്റെടുത്ത് അവർക്ക് ആവശ്യമായ സഹായങ്ങൾ ചെയ്യുമ്പോഴാണ് നന്മയുള്ള പ്രവർത്തകരായി നാം ഓരോരുത്തരും മാറുന്നത്. സമൂഹത്തിലെ എല്ലാ പൊതുപ്രവർത്തകർക്കും അതിനു കഴിയണം. ജാതിമത വർഗ്ഗ വർണ്ണ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും ഇത്തരത്തിലുള്ള പ്രവർത്തനത്തിൽ ഏർപ്പെടുമ്പോഴാണ് നാട്ടിൽ ഉച്ചനീചത്വം നീക്കപ്പെടുന്നത്. മഞ്ഞപ്പറ മുസ്ലിം ജമാഅത്ത് മഹല്ല് കമ്മിറ്റിയുടെ നാളിതുവരെയുള്ള പ്രവർത്തനങ്ങൾ പരിശോധിച്ചാൽ വളരെയധികം ജീവകാരുണ്യ പ്രവർത്തനങ്ങളും ജനക്ഷേമ പ്രവർത്തനങ്ങളും നടക്കുന്നതായി കാണാൻ കഴിയും. എല്ലാ ജമാഅത്ത് മഹല്ല് കമ്മിറ്റികളും ഇത്തരത്തിലുള്ള പ്രവർത്തനങ്ങൾ ഏറ്റെടുക്കണം. നമ്മുടെ സമൂഹത്തിൽ വർദ്ധിച്ചുവരുന്ന മയക്കുമരുന്ന് വ്യാപനം തടയുന്നതിനും മദ്യപാനം തടയുന്നതിനും കുട്ടികളിൽ വർദ്ധിച്ചുവരുന്ന അക്രമവാസന തടയുന്നതിനും സമൂഹത്തിൽ അവരെ ഉത്തമ പൗരന്മാരായി വളർത്തിയെടുക്കുന്നതിനും ജമാഅത്ത് കമ്മിറ്റികൾ പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞ എസ്.എസ്.എൽ.സി. പ്ലസ് ടു പരീക്ഷകളിൽ ഫുൾ എ.പ്ലസ് വാങ്ങിയ വിദ്യാർത്ഥിപ്രതിഭകളെ ജമാഅത്തിന്റെ 2023 വിദ്യാഭ്യാസ അവാർഡ് നൽകി മന്ത്രി അനുമോദിച്ചു. യോഗത്തിൽ ശാന്തിഗിരി ആശ്രമം ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി മുഖ്യപ്രഭാഷണം നടത്തി. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ശ്രീമതി എസ്.സുസ്മിത,മഞ്ഞപ്പറ മുസ്ലിം ജമാഅത്ത് ചീഫ് ഇമാം എ.ഷിഹാബുദ്ദീൻ മൗലവി, ജില്ലാ പഞ്ചായത്തംഗം ജി. ജി. ഗിരി കൃഷ്ണൻ എന്നിവർ പ്രസംഗിച്ചു. ജമാഅത്ത് ജനറൽസെക്രട്ടറി ബി. ഷാജഹാൻ സ്വാഗതം ആശംസിച്ചു. എ. അബ്ദുല്ലത്തീഫ് സഖാഫി വേങ്ങര (മുൻ ചീഫ് ഇമാം) ജനപ്രതിനിധികളായ ശ്രീമതി. ഷൈജ ടീച്ചർ വിപിൻ വി. എസ്. സുരേഷ് എ.എസ്. ജമാഅത്ത് കമ്മിറ്റി പരിപാലന സമിതി ഭാരവാഹികളായ എസ്. നസീർ, എസ്. നാസുമുദ്ദീൻ, എം. അബ്ദുൽ വാഹിദ്, എ.ബുഹാരി മന്നാനി, എ.സിറാജുദ്ദീൻ എസ്.റാഫി എന്നിവർ പ്രസംഗിച്ചു. ജമാഅത്തിന്റെ ജോയിൻ്റ് സെക്രട്ടറി ഇ.അബ്ദുൽ വാഹിദ് യോഗത്തിൽ നന്ദി രേഖപ്പെടുത്തി. ഭക്തിനിർഭരമായ പ്രാർത്ഥന സമ്മേളനത്തിന് (ദുആ മജ്ലിദ്)ചന്ദനത്തോപ്പ് എ.ഷിഹാബുദ്ദീൻ മൗലവി നേതൃത്വം നൽകി.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!