Search
Close this search box.

ബ്യൂട്ടിപാർലറിൽ പോയ കല്യാണപെണ്ണ് ഒളിച്ചോടി, മൂഹർത്തത്തിന് തൊട്ട് മുൻപ് വിവാഹം മുടങ്ങി, സംഭവം കല്ലമ്പലത്ത്

Adobe_20230820_221647

കല്ലമ്പലം : മൂഹർത്തത്തിന് തൊട്ട് മുൻപ് കല്യാണപെണ്ണ് ഒളിച്ചോടിയതിനെ തുടർന്ന് വിവാഹം മുടങ്ങി. കല്ലമ്പലത്താണ് സംഭവം. കല്ലമ്പലം വടശ്ശേരിക്കോണം സ്വദേശിയായ യുവതിയുടെയും ഇടവ സ്വദേശിയായ യുവാവിന്റെയും വിവാഹ നിശ്ചയം ആറു മാസങ്ങൾക്ക് മുൻപ് നടന്നതാണ്. ഇന്ന് ഓഡിറ്റോറിയത്തിൽ ബന്ധുക്കൾ എല്ലാം എത്തി മുഹൂർത്തത്തിനു സമയം ആയിട്ടും നവവധുവിനെ കാണാതായതോടെ നടത്തിയ അന്വേഷണത്തിലാണ് ബ്യൂട്ടിപാർലറിൽ പോയ യുവതി സുഹൃത്തിനൊപ്പം പോയതായി അറിയുന്നത്. വിവരം അറിഞ്ഞ് പെൺകുട്ടിയുടെ മാതാപിതാക്കൾ കുഴഞ്ഞു വീണു. യുവാവിന്റെ ബന്ധുക്കളും വളരെ സൗമ്യമായി ഇടപെട്ടതിനാൽ കൂടുതൽ പ്രശ്നങ്ങൾ സംഭവിക്കാതെ എല്ലാവരും പിരിഞ്ഞു പോയി. വളരെ വിഭവ സമൃദ്ധമായ രീതിയിൽ ഒരുക്കിയ ഭക്ഷണവും വിവാഹത്തിനായി ഇരുകൂട്ടരും മുടക്കിയ ലക്ഷങ്ങളും പാഴായി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!