വാറന്റുമായി എത്തിയ വാമനപുരം എക്സൈസ് സംഘം പ്രതിയുടെയും കുടുംബത്തിന്റെയും അവസ്ഥ കണ്ട് ഞെട്ടി, ഉദ്യോഗസ്ഥരുടെ ഇടപെടൽ ശ്രദ്ധേയമാകുന്നു

eiEECTM52487

വാമനപുരം എക്സൈസ് റേഞ്ചിലെ പഴയ ഒരു കേസിലെ പ്രതിയായ, പെരിങ്ങമ്മല സ്വദേശി ബിജുവിൻ്റെ പേരിലുള്ള വാറണ്ട് നടത്തുന്നതിനായി വാമനപുരം എക്സൈസ് സംഘം ചെന്നപ്പോൾ കണ്ടത് നിത്യവൃത്തിക്ക് പോലും കഷ്ടപ്പെടുന്ന ഒരു കുടുംബത്തെ ആയിരുന്നു. ലോറിയിൽ തടി കയറ്റുന്നതിനിടയിൽ താഴെ വീണ് തലയ്ക്ക് ഗുരുതരമായി പരിക്കുപറ്റി, സംസാരശേഷിയും ഓർമ്മ ശക്തിയും നഷ്ടപ്പെട്ട്, പരസഹായത്തോടെ മാത്രം നടക്കാൻ കഴിയുന്ന അവസ്ഥയിൽ ആയിരുന്നു ബിജു. ബിജുവിന്റെ ഭാര്യയ്ക്കും അസുഖമാണ്. മകൾ അസുഖത്തെത്തുടർന്ന് പഠനം ഉപേക്ഷിച്ചു.

വാറണ്ട് നടത്താൻ പോയ പ്രിവന്റിവ് ഓഫീസർ ബിജുലാലും സംഘവും ഈ വിവരം ഓഫീസിൽ അറിയിച്ചതിനെത്തുടർന്ന് വാമനപുരം എക്സൈസ് ഓഫീസിലെ ജീവനക്കാർ ചേർന്ന് വീട്ടിലേക്ക് ഒരു മാസത്തേക്ക് ആവശ്യമായ വീട്ടു സാധങ്ങളും, പച്ചക്കറിയും, ധനസഹായവും എത്തിച്ചതോടൊപ്പം പ്ലസ് വണ്ണിന് പഠിക്കുന്ന ബിജുവിന്റെ മകന് ആവശ്യമായ നോട്ട് ബുക്കുകളും വാങ്ങി കൊടുത്തു.

എക്സൈസ് ഇൻസ്‌പെക്ടർ മോഹന കുമാറിന്റെ അഭ്യർത്ഥനപ്രകാരം പാലോട് കേന്ദ്രമായി പ്രവർത്തിക്കുന്ന ഇക്മാ മലയാളി അസോസിയേഷൻ ധനസഹായവും, വാർഡ് മെമ്പർ ഗീത പ്രജി വസ്ത്രങ്ങളും, മറ്റും എത്തിച്ചു നൽകി. വരും മാസങ്ങളിലും കുടുംബത്തിന് വേണ്ട സഹായങ്ങൾ എത്തിച്ചു നൽകാമെന്ന് വാർഡ് മെമ്പറും ഇലവുപാലത്തുള്ള പൗരസമിതിക്കാരും അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!