ഗണേശോത്സവത്തിന്റെ നിമഞ്ജന യജ്ഞവും വിനായക ചതുർത്ഥി ഘോഷയാത്രയും സമാപന സമ്മേളനവും നടന്നു

IMG-20230821-WA0077

ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റിൻ്റെയും ഗണേശോത്സവ സമിതിയുടെയും നേത്രത്വത്തിൽ
2023 ആഗസ്റ്റ് 12 മുതൽ 20 വരെ നടന്ന് വന്ന
ഗണേശോത്സവത്തിന്റെ നിമഞ്ജന യജ്ഞവും വിനായക ചതുർത്ഥി ഘോഷയാത്രയും സമാപന സമ്മേളനവും വർക്കല പാപനാശം കടൽത്തീരത്ത് നടന്നു. രാവിലെ ചിറയിൻകീഴ് ശ്രീശാർക്കര ദേവി ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച വിനായക ചതുർത്ഥി ലോഷയാത്രയിൽ നൂറി കണക്കിന് വാഹനങ്ങളും വിഗ്രഹങ്ങളും അണിനിരന്നു.84 പ്രധാന പൂജാ കേന്ദ്രങ്ങളിലും 6000ത്തിലധികം വിടുകളിലും പുജയ്ക്ക് വച്ച ഗണേശ വിഗ്രഹങ്ങൾ ഘോഷയാത്രയിൽ അണിനിരന്നു.ശ്രീശാർക്കര മേൽശാന്തി മാധവൻ നമ്പൂതിരി ഭദ്രദീപം കൊളുത്തി ഘോഷയാത്ര ഉദ്ഘാടനം ചെയ്തു. തുടർന്ന് വലിയ കട ആറ്റിങ്ങൽ കല്ലമ്പലം വഴി വർക്കല പാപനാശം കടവിൽ എത്തിചേർന്നു. ഘോഷയാത്രക്ക് റോഡിൻ്റെ ഇരുവശങ്ങിലും വിടുകളിലും വ്യാപര സ്ഥാപനങ്ങളിലും നിലവിളക്ക് കൊളുത്തി വച്ചും ദാഹജലം നൽകിയും വൻ വരവേൽപ്പാണ് നൽകിയത്.ഗണപതിയുടെ 36 ഭാവങ്ങളിലും ഉള്ള ചെറുതും വലുതുമായ വിഗ്രഹങ്ങളും ചെണ്ടമേളം പൂക്കാവടി തംബോല അടക്കം നിരവധി വാദ്യമേളങ്ങളുടെ അകമ്പടിയുള് ഘോഷയാത്രയ്ക്ക് വൻ ഭക്തജന തിരക്കാണ് റോഡിലുടനീളം അനുഭവപ്പെട്ടത്.പാപനാശത്ത് നടന്ന സമാപന സമ്മേളനം കേന്ദ്ര അനിമൽവെൽഫയർ ബോർഡ് ചെയർമാൻ എസ്.കെ. മിത്തൽ ഉദ്ഘാടനം ചെയ്തു.
ഡോ.എം..ജയരാജു ( ചെയർമാൻ – എൻജിനീയേർസ് ഓഫ് ഇന്ത്യ) സ്വാഗതവും : ഡോ.ബിചന്ദ്രമോഹൻ
(മുൻ കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലർ) അദ്ധ്യക്ഷതയുo വഹിച്ചു.
ഇക്കൊല്ലത്തെ വിനായക ചതുർത്ഥി പുരസ്കാരം ബോച്ചേ) ഡോ. ബോബി ചെമ്മണ്ണുരിന് നൽകി എസ്.കെ. മിത്തൽ നൽകി ആദരിച്ചു. ഡോ. മാതാ അംബികാ ചൈതന്യമയി ( ചിന്താമണി മാത്യ പുരി .ഗുഢല്ലൂർ)സ്വാമി ബ്രഹ്മാനന്ദ സരസ്വതി (മഠാധിപതി- ചേങ്കോട്ടുകോണം ആശ്രമം ) സ്വാമി വിശാലാനന്ദ (ശിവഗിരി മഠം)
സ്വാമി അദ്വൈതാനന്ദപുരി, കിഴക്കില്ലം രാജേഷ് നമ്പൂതിരി ,( ഗണേശോത്സവ സമിതി പ്രസിഡൻറ്)ദേശ പാലൻ പ്രദീപ്,
തോട്ടയ്ക്കാട് ശശി (പ്രസിഡന്റ് ശ്രീപാദം ടെമ്പിൾ ചാരിറ്റബിൾ ട്രസ്റ്റ്),  ഉണ്ണി (പാലക്കാവ് ടെമ്പിൾ ട്രസ്റ്റ് സെക്രട്ടറി ) ,ഗണേശോത്സവ ടെമ്പിൾ ട്രസ്റ്റ് ചെയർമാൻ വക്കം അജിത് എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!