ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ ക്ലാസും ദന്ത പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

IMG-20230822-WA0022

ആറ്റിങ്ങൽ : ഇന്ത്യൻ ദന്തൽ അസ്സോസിയേഷൻ ആറ്റിങ്ങൽ ബ്രാഞ്ചിന്റെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ പെറ്റൽസ് ഇൻറ്റർനേഷണൽ പ്രീ സ്കൂളിൽ ദന്ത ബോധവത്കരണവും , ദന്തൽ പരിശോധന ക്യാമ്പും, ഓറൽ ഹൈജീൻ കിറ്റ് വിതരണവും നടന്നു.

ടൂത്ത് ഫെയറി ഡേയുടെ ഭാഗമായി നടന്ന ചടങ്ങിൽ ഐ.ഡി. എ. ആറ്റിങ്ങൽ ബ്രാഞ്ച് സി.ഡി.എച്ച് . കൺവീനർ ഡോ. ഷമീം ഷുക്കൂർ അദ്ധ്യക്ഷത വഹിച്ചു. ഡോ സുപ്രസിദ്ധ് കുട്ടികൾക്കുള്ള ബോധവത്കരണ ക്ലാസ് നയിച്ചു. തുടർന്ന് നടന്ന ദന്ത പരിശോധന ക്യാമ്പിൽ 300 ഓളം കുട്ടികൾ പങ്കെടുത്തു. ഐ.ഡി.എ ആറ്റിങ്ങൽ ബ്രാഞ്ച് ഡോക്ടർമാരായ ബിജു . എ. നായർ , ഡോ വാസുദേവൻ വിനയ് , ഡോ അരുൺ എസ് , ഡോ അബിൻ എ, ഡോ പ്രിയ ലക്ഷ്മി, ഡോ സൗമ്യ എന്നിവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!