
മൗലാന അബുൾ കലാം ആസാദ് മെമ്മോറിയൽ (M.A.K.A.M) ഇംഗ്ലീഷ് മീഡിയം പബ്ലിക് സ്കൂൾ സീനിയർ സെക്കൻഡറി, സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ഉജ്ജ്വല വിജയം നേടി.
2025–26 അധ്യയന വർഷത്തിലെ സി.ബി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ സ്കൂൾ 100 ശതമാനം വിജയം കരസ്ഥമാക്കി. പരീക്ഷയെഴുതിയ മുഴുവൻ വിദ്യാർത്ഥികളും മികച്ച നേട്ടം കൈവരിച്ചതായി സ്കൂൾ അധികൃതർ അറിയിച്ചു.
99 ശതമാനം മാർക്ക് നേടി അഭിഷേക് യു സ്കൂൾ ടോപ്പറായി. 90 ശതമാനത്തിൽ കൂടുതലായി മാർക്ക് നേടിയ നിരവധി വിദ്യാർത്ഥികളും ശ്രദ്ധേയ പ്രകടനം കാഴ്ചവെച്ചു. ഇവരിൽ അമാനിയ എസ്.എസ് (96%), ദീപിക എ.ബി (92%), നൈഹ നിഷാദ് (92%), അക്ഷയ് സജി (91%), സാദിയ ഫാത്തിമ എസ്.ആർ (91%), സാന സൈറാജ് (90%) എന്നിവർ ഉൾപ്പെടുന്നു.
ഡിസ്റ്റിങ്ക്ഷനും ഫസ്റ്റ് ക്ലാസും ഉൾപ്പെടെ എല്ലാ വിദ്യാർത്ഥികളും മികച്ച വിജയം നേടിയതായി അധികൃതർ അറിയിച്ചു. വിവിധ വിഷയങ്ങളിൽ സബ്ജക്ട് ടോപ്പർമാരും സ്കൂളിന് അഭിമാനമായി.

വിദ്യാർത്ഥികളുടെ മികച്ച നേട്ടത്തിൽ സ്കൂൾ മാനേജ്മെന്റും പ്രിൻസിപ്പാളും അധ്യാപകരും അഭിനന്ദനം രേഖപ്പെടുത്തി. അതോടൊപ്പം പ്ലസ് വൺ പ്രവേശനം തുടരുന്നതായും സ്കൂൾ അധികൃതർ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക് :9995786286


