കരവാരത്ത് വിവിധ റോഡുകളുടെ ഉദ്ഘാടനം നടന്നു

കരവാരം : കരവാരം ഗ്രാമപഞ്ചായത്തിൽ രണ്ട് മൂന്ന് വാർഡുകളിൽ ഒ.എസ്.അംബിക എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമ്മാണം പൂർത്തീകരിച്ച തലവള -കോട്ടമല റോഡ് , എതുക്കാട് – കല്ലാലുംമൂട് റോഡ് പുതുശ്ശേരിമുക്ക് – കാഞ്ഞിരംവിള റോഡ് എന്നിവയുടെ ഉദ്ഘാടനം ഒ .എസ്സ് അംബിക എംഎൽഎ നിർവഹിച്ചു .വാർഡ് മെമ്പർമാരായ സജീർ രാജകുമാരി ,ലോകേഷ് , ഗ്രാമപഞ്ചായത്ത് മുൻ അംഗം താജുദ്ദീൻ പൊതുപ്രവർത്തകരായ അഡ്വക്കേറ്റ് എസ്. എം .റഫീഖ് ,എസ് മധുസൂദനക്കുറുപ്പ്, പിഡബ്ല്യുഡി ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!