Search
Close this search box.

കടയ്ക്കാവൂരിലെ കുട്ടി കർഷകന് അനുമോദനം

IMG-20230823-WA0103

കടയ്ക്കാവൂർ: കർഷക ദിനത്തിൻ്റെ ഭാഗമായി കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് കുട്ടി കർഷകനായി തിരഞ്ഞെടുത്ത ഗവ എച്ച്എസ് കുടവൂർക്കോണത്തിലെ ഏഴാം ക്ലാസ്സ് വിദ്യാർത്ഥി മിഥുനെ സ്കൂൾ അധ്യാപകരും പിടിഎ പ്രതിനിധികളും ബിആർസി അംഗങ്ങളും വീട്ടിലെത്തി അനുമോദിച്ചു. കുടുംബാഗങ്ങളുടെ സഹായത്തോടെ വിവിധ തരം മുളക്, കത്തിരി, വെണ്ട, പയർ തുടങ്ങിയ വിവിധയിനം കൃഷികൾ നടത്തി വരുന്ന മിഥുൻ കഴിഞ്ഞ വർഷവും മികച്ച രീതിയിൽ കൃഷി ചെയ്യ്ത് പഞ്ചായത്ത് തലത്തിൽ ശ്രദ്ധ നേടിയിരുന്നു. സ്കൂൾ എക്കോ – സീഡ് ക്ലബ്ബുകളുടെ സജീവ പ്രവർത്തകനാണ് മിഥുൻ.

സ്കൂൾ ഉച്ചഭക്ഷണത്തിന് വേണ്ട വിവധ പച്ചക്കറികൾ മിഥുൻ സ്കൂൾ ഹെഡ്മിസ്ട്രസ്സ് മിനിക്ക് കൈമാറി. എസ്എംസി ചെയർമാൻ അശ്വതി, അധ്യാപകരായ മോനിഷ, സോണിയ, കവിത, അധ്യാപകരായ അനീഷ് ചന്ദ്രമോഹൻ, സീഡ് കോഡിനേറ്റർ ഉണ്ണി.ജി.കണ്ണൻ, ആറ്റിങ്ങൽ ബിആർസി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

 

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!