ക്ഷയ രോഗികൾക്ക് ഓണകിറ്റുമായി വലിയകുന്ന് താലൂക്കാശുപത്രി

IMG-20230824-WA0002

ആറ്റിങ്ങൽ: നഗരത്തിലെ ക്ഷയരോഗികൾക്ക് വലിയകുന്ന് താലൂക്കാശുപത്രി അധികൃതർ ഓണകിറ്റുകൾ വിതരണം ചെയ്തു. ഓണകിറ്റിന്റെ വിതരണോദ്ഘാടനം നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ എസ്.ഗിരിജ നിർവ്വഹിച്ചു. ഈ വർഷം ആദ്യം വിവിധ വാർഡുകളിൽ നടത്തിയ പരിശോധനയിൽ രോഗം സ്ഥിരീകരിച്ച പത്തുപേർക്കാണ് കിറ്റുകൾ നൽകിയത്. ആശുപത്രി ബ്ലോക്കിൽ വെച്ച് നടന്ന പരിപാടിയിൽ രോഗികളുടെ ബന്ധുക്കളെത്തി കിറ്റുകൾ ഏറ്റുവാങ്ങി. ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമ്യാസുധീർ, സൂപ്രണ്ട് പ്രീതാസോമൻ, പിആർഒ അരവിന്ദ്, നഴ്സിംഗ് സൂപ്രണ്ട് സോളിജോസഫ്, കോഡിനേറ്റർ ബിജു, ജെപിഎച്ച്എൻ ലില്ലി, സ്പോൺസർ സജീവ്, ആശാവർക്കർമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!