ആലംകോട് : ആലംകോട് കടവിളയിൽ ഓടിക്കൊണ്ടിരുന്ന ബസ്സിൽ നിന്ന് തെറിച്ചു വീണ് യാത്രക്കാരൻ മരണപ്പെട്ടു. നഗരൂർ കോട്ടയ്ക്കൽ വിശാൽ വിലാസത്തിൽ ദേവരാജ് (39) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ ആലംകോട് കിളിമാനൂർ റോഡിൽ കടവിളയിലാണ് സംഭവം. കിളിമാനൂർ ഭാഗത്തേക്ക് പോയ ഷിബിൻ ബസ്സിൽ നിന്നാണ് യാത്രക്കാരനായ ദേവരാജൻ റോഡിലേക്ക് തെറിച്ചു വീണത്. നഗരൂർ വെള്ളംകൊള്ളിയിലേക്ക് ഭാര്യയോടൊപ്പം യാത്ര ചെയ്യുകയായിരുന്നു ദേവരാജ്. ഗർഭിണിയായ ഭാര്യയെ ആശുപത്രിയിൽ കൊണ്ടുപോയിട്ട് വീട്ടിലേക്ക് മടങ്ങവേയാണ് അപകടം. കടവിള വളവിൽ വെച്ച് ബസ്സിൽ നിന്ന് റോഡിലേക്ക് തെറിച്ചു വീഴുകയും തലയ്ക്കേറ്റ ക്ഷതം മരണത്തിനു കാരണമാവുകയും ചെയ്തു. നഗരൂർ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു വരുന്നു.