മംഗലപുരം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തിൽ കർഷകരിൽ നിന്നും ഉൽപ്പന്നങ്ങൾ മെച്ചപ്പെട്ട വിലയിൽ സംഭരിച്ച് കുറഞ്ഞ വിലയിൽ ജനങ്ങളിൽ എത്തിക്കുവാനും കർഷകർക്ക് മെച്ചപ്പെട്ട വില ലഭിക്കാനും കാർഷിക ഉത്പന്നങ്ങളുടെ ഓണക്കാലത്തെ വില വർദ്ധനവ് കുറയ്ക്കാനും ഈ സംരംഭം ലക്ഷ്യമിട്ടുകൊണ്ട് കർഷക ചന്തയുടെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡണ്ട് സുമ ഇടവിളാകം നിർവഹിച്ചു. വൈസ് പ്രസിഡന്റ് മുരളീധരൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുനിൽ, കൃഷി ഓഫീസർ ധന്യ. റ്റി, പഞ്ചായത്ത് അംഗങ്ങളായ കെ കരുണാകരൻ, അജി കുമാർ, തോന്നയ്ക്കൽ രവി, ജയ, ശ്രീലത, ബിന്ദു ബാബു, പഞ്ചായത്ത് സെക്രട്ടറിയായ ശ്യാം കുമാരൻ, അസിസ്റ്റന്റ് സെക്രട്ടറി ജനീഷ് ആർ. വി രാജ്, കൃഷി അസിസ്റ്റന്റ് സമീന, പ്രീതി എം എസ് തുടങ്ങിയവർ പങ്കെടുത്തു.
