Search
Close this search box.

‘ഓണം- പൊന്നോണം’ : ഓണാഘോഷം ഗംഭീരമാക്കി ഗവ എച്ച്എസ് കുടവൂർക്കോണം

IMG-20230825-WA0093

കടയ്ക്കാവൂർ : ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സജീവ പങ്കാളിത്തത്തോടെ ഗംഭീര ഓണാഘോഷം ഒരുക്കി ഗവ എച്ച് എസ് കുടവൂർക്കോണം. സ്കൂൾ അങ്കണത്തിൽ നടന്ന ചടങ്ങിൽ കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് പ്രിസിഡൻ്റ് ഷീല.എസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് മെമ്പർ സുഭാഷ്.ആർ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീകല, കടയ്ക്കാവൂർ പഞ്ചായത്ത് പ്ലാൻ കോർഡിനേറ്റർ അഫ്സൽ മുഹമ്മദ്, പിടിഎ പ്രസിഡൻറ് സൈജു.ജി , പിടിഎ എക്സിക്യൂട്ടീവ് അംഗം സന്തോഷ്, എസ്എംസി ചെയർപേഷ്സൺ അശ്വതി എന്നിവർ പങ്കെടുത്ത ചടങ്ങിൽ സ്കൂൾ ഹെഡ്മിസ്ട്രസ് മിനി പിഎസ് സ്വാഗതം പറഞ്ഞു.

കുട്ടികൾക്കായി അത്തപ്പൂക്കള മത്സരവും വിവിധ കലാകായിക മത്സരങ്ങളും സംഘടിപ്പിച്ചു. കസേരകളി, ഓണപ്പാട്ടുകൾ വിവധ നാടൻ കായിക മത്സരങ്ങൾ എന്നിവയിൽ വിദ്യാർത്ഥികൾ ആവേശത്തോടെ പങ്കെടുത്തു. ജനപ്രതിനിധികളുടെയും രക്ഷിതാക്കളുടെയും സാന്നിധ്യത്തിൽ നടന്ന വിഭവസമൃധമായ ഓണസദ്യയോടു കൂടി ഓണാഘോഷങ്ങൾ അവസാനിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!