അണ്ടൂർക്കാണം വെള്ളൂർ വാർഡിൽ ഉമ്മൻ ചാണ്ടി അനുസ്മരണവും ഭക്ഷ്യധാന്യ കിറ്റ് വിതരണവും നടന്നു. കിടപ്പുരോഗികൾ, തൊഴിലുറപ്പ് കുടുംബശ്രീ അംഗനവാടി പ്രവർത്തകർ, കാരുണ്യ പ്രവൃത്തകർ വിദ്യാർത്ഥികൾ, മുതിർന്ന പൗരൻമാർ ഉൽപ്പെടുന്ന 150 ഓളം വാർഡ് അംഗങ്ങൾക്ക് ഓണപ്പുടവ വിതരണവും , ഭക്ഷ്യ കിറ്റ് വിതരണവും വാർഡ് മെമ്പർ അർച്ചനയും, കോൺഗ്രസ്സ് വാർഡ് കമ്മിറ്റിയും ചേർന്ന് നടത്തി.ഡിസിസി വെസ് പ്രസിഡന്റ് മുനീർ മുഖ്യാതിഥിയായിരുന്നു. ചടങ്ങിൽ 500 ഓളം കുടുംബങ്ങൾക്ക് ഭഷ്യ കിറ്റുകൾ നൽകി. വാർഡിലെ വാർത്തകളെ പ്രാധാന്യത്തോടെ പൊതുജനങ്ങളിലെത്തിക്കുന്ന മാധ്യമ പ്രവർത്തകൻ അൻസർ തുരുത്തിനെ വേദിയിൽ ആദരിച്ചു.
