സംസ്ഥാന കാർഷി ക വികസന കർഷക ക്ഷേമവകുപ്പിന്റെ ആഭിമുഖ്യത്തിൽ ഓണം പഴം, പച്ചക്കറി വിപണി ഓണസമൃദ്ധി 2023 മടവൂർ കമ്മ്യൂണിറ്റി ഹാളിൽ ആരംഭിച്ചു.ഓണസമൃദ്ധിയുടെ പഞ്ചായത്ത് തല ഉദ്ഘാടനംപഞ്ചായത്ത് പ്രസിഡന്റ് എം ബിജുകുമാർ നിർവഹിച്ചു.
കർഷകരിൽ നിന്ന് വിപണി വിലയേക്കാൾ 10 ശതമാനം കൂടിയ നിരക്കിൽ സംഭരിക്കുന്ന കാർഷിക ഉത്പന്നങ്ങൾ 30 ശതമാനം വരെ കുറഞ്ഞ നിരക്കിലാണ് ഓണവിപണിയിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നത്.
മടവൂർ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി. എം റസ്യയ അധ്യക്ഷയായിരുന്നു. ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ എസ്. ചന്ദ്രലേഖ, പഞ്ചായത്ത് മെമ്പർമാരായ കെ മോഹൻദാസ്, ഇന്ദു രാജീവ്, കാർഷിക വികസന സമിതി അംഗങ്ങളായ അഡ്വ. ബിനു,മോഹനൻ പിള്ള, ഷിഹാബുദീൻ, സന്തോഷ് പഴവൂർ, പാടശേഖര സമിതി സെക്രട്ടറി പ്രഭാകരൻപിള്ള, ശ്രീകണ്ഠൻപിള്ള, മടവൂർ കാർഷിക കൂട്ടായ്‍മ പ്രതിനിധി സജിത്ത് കുമാർ,കൃഷി അസിസ്റ്റന്റ്മാരായ ജി. ശ്രീകുമാർ, മഹേഷ്. ജി. സന്തോഷ് കുമാരൻ ഉണ്ണിത്താൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. കർഷക ചന്ത 28/5/2023 വരെ രാവിലെ 9 മണി മുതൽ രാത്രി 7 മണിവരെ കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിക്കും.