അഴിക്കോട് : അഴിക്കോട് ജംഗ്ഷനിലും സമീപ പ്രദേശങ്ങളിലും നിരോധിത പുകയില ഉത്പന്നങ്ങൾ വില്പന നടത്തി വന്നയാളെ എക്സൈസ് അധികൃതർ പിടികൂടി പോലീസിനു കൈമാറി. അഴിക്കോട് കാരമൂട് ഹൗസിൽ ഷംനാദാണ് (45) പിടിയിലായത്.
അഴിക്കോട് ജംഗ്ഷൻ, സ്കൂൾ പരിസരം എന്നിവിടങ്ങളിൽ ഇയാൾ സ്ഥിരമായി പുകയില ഉത്പന്നങ്ങൾ വില്പന നടത്തുന്നതായുള്ള പരാതി വ്യാപകമായതിനെത്തുടർന്ന് നെടുമങ്ങാട് എക്സൈസ് ഇൻസ്പെക്ടർ സജിത്തിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പരിശോധന നടത്തിയത്.മുന്നൂറിലധികം പുകയില ഉത്പന്നങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പ്രതിയെ അരുവിക്കര പോലീസിനു കൈമാറി.