പൊന്മുടി : പൊന്മുടിയിൽ വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങുകയായിരുന്ന കാർ മറിഞ്ഞു. ഇന്ന് വൈകുന്നേരത്തോടെ ആയിരുന്നു സംഭവം കറുപ്പസ്വാമി ക്ഷേത്രത്തിനടുത്തായി കാർ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. മൂന്നു പ്രാവശ്യം മലക്കം മറിഞ്ഞാണ് കാർ മറിഞ്ഞത് കാറിലുണ്ടായിരുന്ന രണ്ടുപേരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു.