കലാനികേതൻ കലാകേന്ദ്രം തയ്യാറാക്കിയ അഴകേ എന്ന സംഗീത ആൽബം പ്രമുഖ കഥാകൃത്ത് ചിറയിൻകീഴ്സലാം പുറത്തിറക്കി. ബി.എസ്.സജിതൻ ഏറ്റുവാങ്ങി. മഹാ മലയാളം സാംസ്ക്കാരിക വേദി സംഘടിപ്പിച്ച ചടങ്ങിൽ ചെറുകഥാകൃത്ത് സാജൻ കവലയൂർ അധ്യക്ഷനായി. അരുൺ ബി.എസ് നന്ദി പറഞ്ഞു.
രാധാകൃഷ്ണൻ കുന്നുംപുറം രചിച്ച ഗാനത്തിന് സംഗീതം പകർന്നത് സംസ്ഥാന സർക്കാറിന്റേതടക്കം നിരവധിഅവാർഡുകൾ സംഗീതസംവിധാനത്തിന് നേടിയിട്ടുള്ള അനിൽമാളയാണ്. പിന്നണിഗായകരായ എം.കെ.ഹരി, അശ്വതി എന്നിവരാണ് ഗായകർ.