എസ് വൈ എസ് സാന്ത്വനം മെഡിക്കൽ & ഡയാലിസിസ് കാർഡ് വിതരണം ആരംഭിച്ചു

IMG-20230828-WA0118

വർക്കല: അവശത അനുഭവിക്കുന്നവർക്ക് സ്വാന്ത്വനമേകിക്കൊണ്ട് എസ്.വൈ.എസ് സ്റ്റേറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരോ യൂണിറ്റിലും നൽകി വരുന്ന മെഡിക്കൽ & ഡയാലിസ് കാർഡുകൾ ജില്ലാ പ്രസിഡൻ്റ് മുഹമ്മദ് ഷരീഫ് സഖാഫി വർക്കല സോൺ കമ്മിറ്റിക്ക് കൈമാറി.

യൂണിറ്റുകളിൽ നിന്ന് സോൺ കമ്മിറ്റി മുമ്പാകെ വന്ന അപേക്ഷകളിൽ തെരഞ്ഞെടുത്ത സ്ഥിരമായി മരുന്ന് കഴിച്ചുകൊണ്ടിരിക്കുന്ന വർക്കും, ഡയാലിസിസ് ചെയ്തു കൊണ്ടിരിക്കുന്നവർക്കും മെഡിക്കൽ, ഡയാലിസിസ് കാർഡുകൾ ഉടൻ വിതരണം ചെയ്യും. ഒട്ടനവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി വരുന്ന എസ്.വൈ.എസ് സാന്ത്വനം ടീം സോണിലുടനീളം വ്യത്യസ്തമാർന്ന സാന്ത്വന സേവന പ്രവർത്തനങ്ങളാണ് നടത്തിവരുന്നത്.

ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറി സയ്യിദ് മുഹമ്മദ് ജൗഹരി, സോൺ ഭാരവാഹികളായ അനീസ് സഖാഫി, നൗഫൽ മദനി, എ.കെ നിസാമുദ്ദീൻ, അഹ്‌മദ്‌ ബാഖവി, എന്നിവർ സന്നിഹിതരായിരുന്നു

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!