കനകക്കുന്നിൽ വർണവിസ്മയം തീർത്ത് ലേസർ ഷോയ്ക്ക് തുടക്കം

കാണികളുടെ കണ്ണിലും മനസ്സിലും വർണ്ണ മഴ പെയ്യിച്ച് ഓണം വാരാഘോഷത്തിന്റെ ഭാഗമായി കനകക്കുന്നിൽ ഒരുക്കിയ ലേസർ ഷോ വിനോദ സഞ്ചാര വകുപ്പ് മന്ത്രി പി. എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി ചടങ്ങിൽ മുഖ്യസാന്നിധ്യമായി.

കനകക്കുന്നിൽ ഓണം കൂടാൻ എത്തിയവർക്കൊപ്പമിരുന്നാണ് മന്ത്രിമാർ ലേസർ ഷോ ആസ്വദിച്ചത്.
കേരള ടൂറിസത്തിന്റെ വിജയ വഴികളും അനന്തസാധ്യതകളുമായിരുന്നു ലേസർ ഷോയുടെ പ്രമേയം. കേരളം തിരിച്ചു വരുന്നു എന്ന പ്രമേയത്തിനൊപ്പം കേരള ടൂറിസത്തെയും ഓണത്തെയും കോർത്തിണക്കിയുള്ള കാഴ്ചകളായിരുന്നു ലേസർ ഷോയുടെ പ്രത്യേകത. എല്ലാവർക്കും ഓണാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയന്റെ ചിത്രവും ലേസർ ഷോയിൽ പ്രദർശിപ്പിച്ചു. കനകക്കുന്നിൽ എത്തുന്നവർക്ക് സൗജന്യമായി എല്ലാ ദിവസവും ലേസർ ഷോ ആസ്വദിക്കാം. ബാംഗ്ലൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്വകാര്യ കമ്പനിയാണ് ലേസർ ഷോ നടത്തുന്നത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!