മനോഹരം,ഈ മായിക ലോകം,കനകക്കുന്നിലെ ഓണകാഴ്ച്ചകളിലേക്കൊഴുകി ജനം

IMG-20230828-WA0079

സന്തോഷത്തിന്റെയും ആഘോഷങ്ങളുടെയും ദിനങ്ങളാണ് മലയാളികൾക്ക് ഓണം.ഓണം വാരാഘോഷം കാണാൻ എത്തുന്ന സന്ദർശകരെ കനകക്കുന്ന് കൂട്ടിക്കൊണ്ടുപോകുന്നത് ആഘോഷത്തിന്റെ പാരമ്യതയിലേക്കാണ്.

കാണികളെ ആദ്യം സ്വീകരിക്കുന്നത് വിവിധ വർണ്ണങ്ങളിലുള്ള ദീപാലങ്കാര കാഴ്ച്ചകളാണ്. കണ്ണിന് കുളിർമ്മയേകി മര മുത്തശ്ശിമാരിൽ തൂങ്ങിയാടുന്ന പല വർണ്ണങ്ങളിലുള്ള പൂമാലകൾ.
പുഷ്പ്പങ്ങളാൽ അലങ്കരിച്ച കൂറ്റൻ കണ്ണാടിയിലും സൈക്കിൾ റിക്ഷയിലും മറ്റ് സെൽഫി സ്പോട്ടുകളിലുമായി നല്ല കിടിലൻ ചിത്രങ്ങൾ എടുക്കാൻ സന്ദർശകരുടെ വൻ തിരക്കാണ്. മഴവില്ലഴകിൽ പണിത മതിൽ കൂടാരവും ചിത്ര ശലഭ പന്തലുകളും ഏവർക്കും കൗതുകം പകരുന്ന കാഴ്ച്ചയാണ്. ഓണത്തിന് ഒഴിച്ചുകൂടാനാകാത്ത ഊഞ്ഞാലുകൾ കൂടിയായതോടെ ഓണം കാണാനെത്തുന്ന കുഞ്ഞുങ്ങളും റിയലി ഹാപ്പി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!