ആറ്റിങ്ങൽ : ആലംകോട് കൊച്ചുവിളയിൽ ഉണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു.ആലംകോട് ഹൈസ്കൂളിന് സമീപം ടിഎംകെ ഹൗസിൽ
മുജീബ് റഹ്മാൻ(49) ആണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ഒന്നര മണിയോടെ ദേശീയ പാതയിൽ ആലംകോട് കൊച്ചുവിളയിലാണ് അപകടം നടന്നത്.
മുജീബ് സഞ്ചരിച്ചു വന്ന ഇരുചക്ര വാഹനവും ഇന്നോവ കാറുമാണ് കൂട്ടി ഇടിച്ചത്. ഇടിയുടെ ആഘാദത്തിൽ തെറിച്ചുവീണ് ഗുരുതര പരിക്കേറ്റ മുജീബിനെ ഉടൻതന്നെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആലംകോട് കിളിമാനൂർ റോഡിൽ എം ആർ സ്റ്റൗവ് റിപ്പയറിങ് സെന്റർ നടത്തുകയായിരുന്നു മുജീബ് റഹ്മാൻ.
ഭാര്യ- ഷംലബീവി.
മക്കൾ- മുഹ്സിൻ,അഹ്സിൻ .