ഒന്നിച്ചിരിക്കാം ഒരുമയോടെ..ഓണച്ചന്തം

IMG-20230831-WA0098

തനിമ കലാസാഹിത്യവേദി തിരുവനന്തപുരം ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ കലാ സാഹിത്യ സാംസ്കാരിക പ്രവർത്തകരുടെ ഓണസംഗമം സംഘടിപ്പിച്ചു. ഒന്നിച്ചിരിക്കാം ഒരുമയോടെ ഓണച്ചന്തം എന്ന പേരിൽ നടന്ന പരിപാടിയിൽ ഓണപ്പാട്ടുകൾ, കഥ, കവിത, ഓണവർത്തമാനം, ഓർമ്മകൾ,നാടൻപാട്ട് തുടങ്ങിയ അവതരണങ്ങൾ നടന്നു. സത്യൻ സ്മാരകഹാളിൽ നടന്ന ഓണച്ചന്തത്തിൽ തനിമ ജില്ല പ്രസിഡൻറ് അമീർ കണ്ടൽ, സെക്രട്ടറി അശ്കർ കബീർ, സ്റ്റേറ്റ് കൗൺസിൽ അംഗം എം.മെഹ്ബൂബ്, വിനോദ് വെള്ളായണി, കടയ്ക്കാവൂർ പ്രേമചന്ദ്രൻ, ചാന്നാങ്കര ജയപ്രകാശ്, ജയൻ പോത്തൻകോട്,പുനവൻ നസീർ, മുത്തുമണി, സലിം ചാന്നാങ്കര, മധു കല്ലറ, ജഹാന കരിം, സുനിത സിറാജ്, വിജയൻ കുഴിത്തുറ,സലിം തിരുമല,അനിൽ ആർ മധു, ജോഷിലാൽ, സത്യപ്രകാശ്,നിദ ഫാത്തിമ, മുബീന നസീർഖാൻ, മടവൂർ രാധാകൃഷ്ണൻ,അനസ് എം.ബഷീർ, മുംതാസ് ബീഗം, നേമം താജുദീൻ, റിയാസ് എം.കെ,ഫാസില തുടങ്ങിയവർ പങ്കെടുത്തു. മയൂഫ്,അംജദ്, ഫൈസൽ, നൂറുൽഹസൻ തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!