ചിറയിൻകീഴിൽ പോലീസിനെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച വാവ കണ്ണനെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു

eiTD89K4552

ചിറയിൻകീഴ് : ചിറയിൻകീഴിൽ പോലീസിനെ വെട്ടിക്കൊലപെടുത്താൻ ശ്രമിച്ച പ്രതിയെ പോലീസ് കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു. നിരവധി നിരവധി വധശ്രമ കേസിലെ പ്രതിയായ വാവ കണ്ണൻ എന്ന ലിജിനെയാണ് അതിസാഹസികമായി കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തത്.

ഇന്നലെ വൈകുന്നേരം പെരുങ്കുഴി അനുപമ ജംഗ്ഷനു സമീപമാണ് സംഭവം. ചിറയിൻകീഴ്‌ പോലീസ് വാഹനത്തിൽ പട്രോളിംഗ് നടത്തി വരവെ വാവ കണ്ണൻ എന്ന ലിജിനും സച്ചു എന്ന് പേരിലുള്ള മറ്റൊരു പ്രതിയും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും പോലീസ് എത്തിയപ്പോൾ പോലീസിന് നേരെ വടിവാൾ ആക്രമണം നടത്തുകയും ചെയ്തു. തുടർന്ന് അത്ഭുതകരമായി രക്ഷപെട്ട പോലീസ് സംഘം ലിജിനെ കീഴ്പ്പെടുത്തി അറസ്റ്റ് ചെയ്തു.

സബ് ഇൻസ്പെക്ടർമാരായ സുമേഷ്‌ ലാൽ , അനൂപ് സി.പി. ഒ വിഷ്ണു എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!