ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി, കുഞ്ഞ് മരിച്ചു

eiCYO7C49926

ആറ്റിങ്ങൽ : ആറ്റിങ്ങലിൽ കുഞ്ഞിനെയും കൊണ്ട് അമ്മ കിണറ്റിൽ ചാടി. കുഞ്ഞ് മരിച്ചു. അമ്മ ആശുപത്രിയിൽ ചികിത്സയിൽ. ആറ്റിങ്ങൽ മാമം കുന്നുംപുറത്ത് വാടകയ്ക്ക് താമസിക്കുന്ന രാജേഷിന്റെ ഭാര്യ രമ്യ(30)യാണ് മൂന്ന് വയസ്സുള്ള കുഞ്ഞ് അഭിദേവിനെയും കൊണ്ട് കിണറ്റിൽ ചാടിയത്. ഇന്ന് രാവിലെ 9 അര മണിയോടെയാണ് സംഭവം. ആറ്റിങ്ങൽ ഫയർ ഫോഴ്സ് സംഘമെത്തി കുഞ്ഞിനെയും അമ്മയെയും പുറത്തെടുത്ത് വലിയകുന്ന് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരണപ്പെട്ടു. അമ്മ രമ്യ ചികിത്സയിലാണ്. ആറ്റിങ്ങൽ പോലീസ് തുടർ നടപടികൾ സ്വീകരിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!