ആലപ്പാട് ജയകുമാർ സൗഹൃദ വേദി ഓണാഘോഷം സംഘടിപ്പിച്ചു.

eiFOT5Y56130

പോങ്ങനാട് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആലപ്പാട് ജയകുമാർ സൗഹൃദവേദി ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. തിരുവോണം, അവിട്ടം നാളുകളിലായി നടന്ന ആഘോഷപരിപാടികളുടെ സമാപനസമ്മേളനം കവിയും ഗാനരചയിതാവുമായ രാധാകൃഷ്ണൻ കുന്നുംപുറം ഉദ്ഘാടനംചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ.മനോജ്‌ അധ്യക്ഷനായി.

ജില്ലാപഞ്ചായത്ത്‌ അംഗം ജി.ജി.ഗിരികൃഷ്ണൻ സമ്മാനവിതരണം നടത്തി.
ബ്ലോക്ക്‌ പഞ്ചായത്ത്‌ ബഷീർ,ജെ സജികുമാർ
ഗ്രാമപഞ്ചായത്ത്‌ അംഗം പോങ്ങനാട് രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. രണ്ടു ദിവസമായി നടന്ന ആഘോഷപരിപാടികളുടെ ഭാഗമായി വിവിധ കലാകായികമൽസരങ്ങളും മ്യൂസിക്കൽ ഡാൻസും നടന്നു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!