Search
Close this search box.

നെടുമങ്ങാട് ഓണോത്സവത്തിന് ആവേശോജ്ജ്വലമായ സമാപനം

IMG-20230901-WA0078

ഏഴു ദിനങ്ങൾ നെടുമങ്ങാടിന്റെ നാട്ടുവീഥികളെ ഉത്സവാഘോഷത്തിൽ ആറാടിച്ച് നെടുമങ്ങാട് ഓണോത്സവം 2023 കൊടിയിറങ്ങി.

സമാപന സമ്മേളനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്തു.ഓണാഘോഷ പരിപാടികളെ നെടുമങ്ങാട്ടെ ജനങ്ങൾ ഹൃദയത്തിൽ സ്വീകരിച്ചുവെന്ന് മന്ത്രി പറഞ്ഞു.

ആഗസ്റ്റ് 25 ന് ആയിരങ്ങളെ അണിനിരത്തി നടത്തിയ വിളംബര ഘോഷയാത്രയോടെയാണ് ഓണോത്സവത്തിന് തുടക്കമായത്. ഔദ്യോഗിക ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് ആഗസ്റ്റ് 28 ന് നിർവഹിച്ചു.സംസ്ഥാന ടൂറിസം വകുപ്പിന്റെ ഓണാഘോഷ പരിപാടികളുടെ പ്രധാന വേദികളിൽ ഒന്നായിരുന്നു നെടുമങ്ങാട്.

ആഘോഷത്തിൽ സമ്മേളിക്കാൻ എത്തിയ ചലച്ചിത്ര നടന്മാരായ നിവിൻ പോളി,വിനയ് ഫോർട്ട്‌ അടക്കമുള്ളവരും താമരശ്ശേരി ചുരം മ്യൂസിക് ബാൻഡ് ഉൾപ്പെടെ നിരവധി പ്രമുഖരുടെ കലാ നിശകളും ജനങ്ങളെ ആവേശ കൊടുമുടി കയറ്റി.സമ്മേളനങ്ങൾക്കും കലാപരിപാടികൾക്കും നെടുമങ്ങാട് കല്ലിങ്കൽ ഗ്രൗണ്ട് പ്രധാന വേദിയായി.

അത്തപ്പൂക്കളം മത്സരം,തിരുവാതിരക്കളി മത്സരം, നാടൻപാട്ട് മത്സരം,വടംവലി മത്സരം തുടങ്ങിയ പരിപാടികൾ ഓണാവേശം ഇരട്ടിപ്പിച്ചു.കുട്ടികൾക്കായി പ്രത്യേക അമ്യൂസ്‌മെന്റ് പാർക്കും ഫ്‌ളവർ ഷോയും വ്യാപാരമേളയും ഉണ്ടായിരുന്നു.വ്യാപാരികളുടെയും വിവിധ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ ടൗണിൽ വൈദ്യുത ദീപാലങ്കാരങ്ങളും ഒരുക്കിയിരുന്നു.

സമാപന ദിവസമായ ഇന്ന് (സെപ്റ്റംബർ 01)പ്രശസ്ത പിന്നണി ഗായിക മൃദുല വാര്യർ നയിച്ച സംഗീത നിശ അരങ്ങേറി.നെടുമങ്ങാട് മുൻസിപ്പൽ ചെയർപേഴ്സൺ സി.എസ് ശ്രീജ അധ്യക്ഷത വഹിച്ച ചടങ്ങിൽ,കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് യു.ലേഖ റാണി,മരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി.ഹരികേശൻ, നെടുമങ്ങാട് ആർ.ഡി.ഒ കെ.പി ജയകുമാർ തുടങ്ങിയവർ പങ്കെടുത്തു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!