നന്മ കരിച്ചാറയുടെ നാലാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന നിരവധി കാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഒരുക്കിയ പരിപാടികളിൽ ഒന്നായിരുന്നു കഴിഞ്ഞ ദിവസം നടന്ന ‘സ്നേഹതീരം’.
പെരുമാതുറ ചാരിറ്റബിൾ ട്രസ്റ്റിന്റെ കീഴിൽ കഴിയുന്ന വൃദ്ധരായ മാതാപിതാക്കളെ സ്നേഹസമ്മാനങ്ങൾ നൽകി, അവരോടൊപ്പം ഓണ സദ്യ കഴിച്ചു ഒരു ദിനം കൂടി ധന്യമാക്കി.
തിരുവനന്തപുരം ജില്ല ലീഗൽ സൊസൈറ്റി സബ് ജഡ്ജ് ഷംനാദ് ചടങ്ങുകൾ ഉദ്ഘാടനം ചെയ്തു.മക്കളും കുടുംബക്കാരും ഉണ്ടായിട്ടും വൃദ്ധസദനങ്ങളിൽ എത്തിക്കുന്ന അമ്മമാരെയും അച്ഛന്മാരെയും വീടുകളിൽ മടക്കി കൊണ്ടുപോകുന്നതിനുള്ള നിയമ നടപടികൾ കൈക്കൊള്ളുമെന്ന് അദ്ദേഹം പറഞ്ഞു.
നന്മ പ്രസിഡന്റ് എ ഫൈസൽ അധ്യക്ഷത വഹിച്ചു.നന്മ ചെയർമാൻ അഡ്വക്കേറ്റ് എം സിറാജുദ്ദീൻ, നന്മ സെക്രട്ടറി എം റസിഫ്, അഷറഫ് റോയൽ ഷംനാദ് വരിക്കുമുക്ക്, മണപ്പുറം മനാഫ് കൊല്ലം ഷംനാദ് എന്നിവർ സംസാരിച്ചു,
അമ്മമാർക്ക് വേണ്ടി ഗായകൻ കണിയാപുരം ഷമീർ നടത്തിയ ഗാനാലാപനം സദസ്സിനെ ഹൃദ്യമാക്കി. കടവിൽ അക്ബർ സ്വാഗതവും ചെറു കായൽക്കര നൗഷാദ് നന്ദിയും രേഖപ്പെടുത്തി.