എസ്.പി.സിയുടെ ആഭിമുഖ്യത്തിൽ ‘ചലഞ്ച് ദി ചലഞ്ചസ് ‘ ഓണം ക്യാമ്പ്

IMG-20230903-WA0035

എസ് പി സി യുടെ ആഭിമുഖ്യത്തിൽ ‘ചലഞ്ച് ദി ചലഞ്ചസ് ‘എന്ന പേരിൽ ഓണം ക്യാമ്പ് സെപ്റ്റംബർ ഒന്നിന് ആരംഭിച്ചു.

ക്യാമ്പിന്റെ ഒന്നാം ദിവസം രാവിലെ 9 30 ന് പതാക ഉയർത്തൽ ചടങ്ങോട് കൂടി ആരംഭിച്ചു. മംഗലപുരം എഎസ്ഐ ഷർജു പതാക ഉയർത്തി. തുടർന്ന് എസ് പി സി കേഡറ്റുകൾ ഈശ്വര പ്രാർത്ഥന നടത്തി.

ക്യാമ്പിന്റെ ഉദ്ഘാടനം മംഗലാപുരം സബ് ഇൻസ്‌പെക്ടർ സാജൻ നിർവഹിച്ചു. എസ്എംസിചെയർമാൻ തോന്നയ്ക്കൽ രാജേന്ദ്രൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മുഖ്യ പ്രഭാഷണം ഷർജു (എഎസ്ഐ മംഗലാപുരം) നടത്തി.

ജാസ്മിൻ, ബീന എസ്, രാകേഷ്, സജാദ് (എസ് പി സി ഗാർഡിയൻ കൺവീനർ സുധ എന്നിവർ സംസാരിച്ചു. കുട്ടികൾക്ക് ‘മൊബൈൽ ബൂൺ ഓർ ബൈൻ’ എന്ന വിഷയത്തെക്കുറിച്ച് വളരെ വിശദമായി എഎസ്ഐ ഷർജു ക്ലാസ്സ്‌ എടുത്തു. തുടർന്ന് രക്ഷകർത്താവും ഹയർ സെക്കൻഡറി അധ്യാപകനുമായ ബിജു കുട്ടികൾക്ക് ഉല്ലാസകരമായ ഗെയിമുകൾ കൊടുക്കുകയും കുട്ടികളുടെ അനുഭവങ്ങൾ പങ്കിടുകയും ചെയ്തു.

കഠിനംകുളം എസ് ഐ സാബു മൊബൈൽ ഉപയോഗിക്കുന്നതിന്റെ ഗുണത്തിനെക്കുറിച്ചും ദോഷങ്ങളെ കുറിച്ചും എസ് പി സി യെ കുറിച്ചും ക്ലാസ്സ് നയിക്കുകയും കുട്ടികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു . പ്രമോദ് കൃഷ്ണൻ (KIRA RP) പരിസ്ഥിതിയെക്കുറിച്ചും പരിസര ശുചീകരണത്തെക്കുറിച്ചും കഥാരൂപത്തിലും കവിതാരൂപത്തിലും ക്ലാസ് നയിച്ചു,. തുടർന്ന് ഗെയിമും സ്കൂൾ പരിസര ശുചീകരണവും നടത്തി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!