ക്യാമ്പോണം 2023 എന്ന പേരിൽ ലിറ്റിൽ കൈറ്റ്സ് ഏകദിന ക്യാമ്പ് തോന്നയ്ക്കൽ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്നു.
പ്രഥമ അധ്യാപകൻ സുജിത്ത്. എസ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. സീനിയർ അസിസ്റ്റന്റ് ഷെഫീഖ് എ എം ആശംസ അർപ്പിച്ചു. കൈറ്റ് മാസ്റ്റർ സുരാജി ബി എസ് ക്യാമ്പ് നയിച്ചു.
സാങ്കേതികവിദ്യയിലെ നൂതന സങ്കേതങ്ങൾ കൊണ്ട് ഓണക്കാലത്തെ ആവേശത്തോടെ കളികളിലൂടെ വിദ്യാർഥികൾ വരവേറ്റു. ലിറ്റിൽ കൈറ്റ്സ് മിസ്ട്രസ് ലാലി. ആർ നന്ദി രേഖപ്പെടുത്തി.