അഞ്ചുതെങ്ങ്-ചിറയിൻകീഴു മുതലപ്പൊഴിയിൽ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചു:അഡ്വ. അടൂർ പ്രകാശ്. എം. പി

ei41GTV23062

ചിറയിൻകീഴ് – അഞ്ചുതെങ്ങു മുതലപ്പൊഴി ഹാർബറിന് സമീപം ആറു ഹൈമാസ്റ്റ് ലൈറ്റുകൾ അനുവദിച്ചതായി അഡ്വ. അടൂർ പ്രകാശ് എം. പി അറിയിച്ചു.

മുതലപ്പൊഴിയിൽ നിരന്തരം ഉണ്ടാകുന്ന അപകടങ്ങൾക്ക് ശാശ്വത പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ട് എം. പി. നടത്തിയ ഉപവാസ സമരത്തിൽ ഈ പ്രദേശത്ത് വെളിച്ച കുറവും ഒരു പ്രധാന കാരണമാണെന്ന് വിവിധ മത്സ്യ തൊഴിലാളി പ്രതിനിധികളും നാട്ടുകാരും ആവശ്യപ്പെട്ടിരുന്നു. ഇതിനു ശാശ്വത പരിഹാരം ഒരു മാസത്തിനകം സർക്കാർ ചെയ്തില്ല എങ്കിൽ എം. പി. ഫണ്ടിൽ നിന്നും ആ പ്രദേശത്തിന് ആവശ്യമായ ലൈറ്റുകൾ അനുവദിക്കുമെന്ന് ഉപവാസ സമരത്തിൽ എം. പി പ്രഖ്യാപിച്ചിരുന്നു.

ആവശ്യമായ ആറു ഹൈമാസ്റ്റ് ലൈറ്റുകൾ സ്ഥാപിക്കുന്നതിന് എം. പി ഫണ്ടിൽ നിന്നും തുക വകയിരുത്തി. ഈ ലൈറ്റുകൾ സ്ഥാപിക്കുന്നതിനുള്ള കത്ത് കളക്ടർക്ക് കഴിഞ്ഞ ദിവസം കൈ മാറിയതായും ഉടൻ തന്നെ ഇതിന്റെ നിർമ്മാണ പ്രവർത്തങ്ങൾ തുടങ്ങുന്നതിനുള്ള നടപടികൾ ഉണ്ടാകുമെന്നും എം. പി അറിയിച്ചു.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!