വക്കം: സാമൂഹ്യ പരിഷ്കർത്താവും സ്വാതന്ത്ര്യ സമര പോരാളിയുമായ വക്കം അബ്ദുൽ ഖാദർ മൗലവിയെ പോലുള്ള ഒരു നേതാവിന്റെ പേരിലുള്ള സ്മാരകത്തെ സംസ്ഥാന സർക്കാർ ഉചിതമായ രീതിയിൽ പരിഗണിക്കണമെന്നും വക്കം ഫൗണ്ടേഷന്റെ പ്രവർത്തനങ്ങൾക്ക് ആവശ്യമായ ഗ്രാന്റ് അനുവദിക്കാൻ സർക്കാർ മുകൈ എടുക്കണമെന്നും വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡന്റ് റസാഖ് പാലേരി.
കൂടാതെ, കേരള യൂണിവേഴ്‌സിറ്റിയിൽ വക്കം മൗലവി ചെയർ ആരംഭിക്കുവാനുള്ള പ്രാരംഭ നടപടികൾ എത്രയും വേഗം കൈക്കൊള്ളണമെന്നും സർക്കാരിനോട് അദ്ദേഹം ആവശ്യപ്പെട്ടു.
കേരള പര്യടനം ഒന്നിപ്പിന്റെ ഭാഗമായി
വക്കം അബ്ദുൽ ഖാദറിന്റെ
പേരമകൻ പ്രൊഫ. താഹിറിന്റെ വീട്ടിൽ മൗലവിയുടെ കുടുംബാംഗങ്ങളെ സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. മറ്റൊരു പേരമകൻ എഞ്ചിനീയർ സുഹൈർ, മറ്റ് കുടുംബാംഗങ്ങൾ തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സന്ദർശനത്തിൽ വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് ജോസഫ് ജോൺ, സംസ്ഥാന ട്രഷറർ സജീദ് ഖാലിദ്, സംസ്ഥാന സെക്രട്ടറി ഡോ. അൻസാർ അബൂബക്കർ, സംസ്ഥാന കമ്മിറ്റിയംഗം നജ്ദ റൈഹാൻ, തിരുവനന്തപുരം ജില്ലാ പ്രസിഡൻറ് അഷ്റഫ് കല്ലറ , എൻ. എം അൻസാരി എന്നീ ജില്ലാ നേതാക്കൾക്കൊപ്പം ആറ്റിങ്ങൽ മണ്ഡലം പ്രസിഡന്റ് സലീം ജില്ലാസമിതി അംഗം അഷ്‌റഫ് ആലങ്കോട്, ആരിഫാ ബീവി, നാസിമുദ്ദീൻ തുടങ്ങിയവരും സംഘത്തിൽ ഉണ്ടായിരുന്നു.