കാലത്തിന്റെ വെളിച്ചമാകുന്ന അദ്ധ്യാപന ജീവിതം

eiLFOEW92540

വർത്തമാനകാല സമൂഹം ശാസ്ത്രപുരോഗതിക്കൊപ്പം കുതിച്ചു പായുകയാണ്. കമ്പ്യൂട്ടറും യുട്യൂബും അദ്ധ്യാപകരാകുന്ന പുതിയകാലം. അത്തരമൊരു കാലത്ത് അദ്ധ്യാപക ദിനത്തിൽ പങ്കു വയ്ക്കേണ്ട ആശങ്കകൾ പലതാണ്.

അറിവിന്റെ ലോകത്തേക്ക് അനായാസം നടന്നുകയറാൻ കുട്ടികൾക്ക് പുതിയ വഴികളുള്ളപ്പോൾ ഒരു ഗുരു സാനിദ്ധ്യം ആവശ്യമാണോ? തീർച്ചയായും ആവശ്യമാണ്. ജീവിതത്തിന്റെ നീണ്ടവഴിയാത്രകളിൽ ചില ഓർമ്മകൾ നമുക്ക് കാവലും കരുതലും പകർന്നു നൽകും. അത്തരം ഓർമകളുടെ തണലിടങ്ങളാണ് വിദ്യാലയങ്ങൾ. അവിടുത്തെ അണയാത്ത വെളിച്ചമാണ് അദ്ധ്യാപകർ. ആ സ്നേഹ സാനിദ്ധ്യങ്ങളിൽ നിന്നും നാമറിയാതെ നമ്മളിലേക്ക് പകർരുന്ന ഊർജ്ജമാണ് നമ്മെ വഴി നടത്തുന്നത്. ഒരു അദ്ധ്യാപകനിൽ നിന്നും തലമുറകൾക്ക് പകർന്നു കിട്ടേണ്ടത് അത്തരം ഊർജ്ജത്തിന്റെ മഹാപ്രഭാവമാണ്.

നൂറ്റാണ്ടുകളുടെ മഹാ സംസ്ക്കാരത്തിനിടയിൽ എണ്ണമറ്റ ഗുരുനാഥൻമാർ ഈ മണ്ണിലേക്ക് കടന്നുവന്നു. നളന്ദയും തക്ഷശിലയുമടക്കമുള്ള മഹാവിദ്യാലയങ്ങൾ. അറിവു പകർന്നു നൽകാൻ ജീവിതം സമർപ്പിച്ച പുണ്യജന്മങ്ങൾ . മറ്റൊരധ്യാപകദിനം കൂടി കടന്നെത്തുമ്പോൾ അറിവിനെ അന്വേഷിച്ചവരും പകർന്നു തന്നവരുമായ മൺ മറഞ്ഞ മഹാഗുരുക്കന്മാരുടെ ഓർമ്മകൾക്കു മുന്നിൽ നാം ശിരസ്സ്കുന്നിക്കുന്നു.

വിവിധഭാഷകൾ, സംസ്ക്കാരങ്ങൾ, ആചാരരീതികൾ ഒക്കെ കൊണ്ട് സമ്പന്നമാർന്ന ഇന്ത്യയുടെ വിദ്യാഭ്യാസ രംഗവും ഉന്നതമായ ബോധനിലവാരം പകർന്നു നൽകി.
അതിന്റെ പിൻതുടർച്ചയാണ് നമുക്ക് എന്നും നമ്മുടെ വിദ്യാഭ്യാസവും അദ്ധ്യാപനവും. അവരുടെ പിൻമുറക്കാരനാണ് താനെന്ന് ഉറപ്പിക്കുകയായിരുന്നു ഡോക്ടർ എസ്. രാധാകൃഷ്ണൻ. അതുകൊണ്ടാണല്ലോ രാഷ്ട്രപതിയായപ്പോൾ അദ്ധ്യാപകനായ തനിക്ക് ആദരവുമായെത്തിയ വിദ്യാർത്ഥികളോട് എനിക്കു നിങ്ങൾ നൽകുന്ന ആദരവ് രാജ്യത്തെ മുഴുവൻ അദ്ധ്യാപകർക്കുമായി നൽകണമെന്നദ്ദേഹം ആവശ്യപ്പെട്ടത്. ഒരു അദ്ധ്യാപകൻ ഒരാളല്ലെന്നും ഒരു മഹാ പ്രസ്ഥാനമാണെന്നും പറയാതെ പറയുകയായിരുന്നു അദ്ദേഹം. ആ മഹാസന്ദേശം പുതിയ തലമുറയിലെ അദ്ധ്യാപക സമൂഹം ഏറ്റുവാങ്ങണമെന്നാണ് ഈ ദിനാചരണം ഓർമ്മപ്പെടുത്തുന്നത്. മഹാ പ്രതിഭകളെ വളർത്തിയെടുക്കുന്ന എല്ലാ നല്ല അദ്ധ്യാപകർക്കും സ്നേഹാശംസൾ നേരുന്നു.

– രാധാകൃഷ്ണൻ കുന്നുംപുറം

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!