ആറ്റിങ്ങൽ : ബഹുജന പങ്കാളിത്തത്തോടെ നടന്ന സാംസ്കാരിക ഘോഷയാത്രയോടെ ആറ്റിങ്ങലിൽ ഓണം – ടൂറിസം വാരാഘോഷത്തിന് സമാപനം. ആറ്റിങ്ങൽ പൗരാവലിയും , നഗരസഭയും സംയുക്തമായാണ് ഓണാഘോഷം സംഘടിപ്പിച്ചത്. നഗരസഭ പരിധിയിലെ വിവിധ സ്കൂളുകളിലെ വിദ്യാർഥികൾ, അധ്യാപകർ, സർക്കാർ സ്ഥാപനങ്ങളിലെ ജീവനക്കാർ, വ്യാപാരി വ്യവസായികൾ സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവരെല്ലാം ഘോഷയാത്രയിൽ അണിനിരന്നു.
വാദ്യമേളങ്ങൾ , റോളർ സ്കേറ്റിങ്, കലാ– കായിക പ്രകടനങ്ങൾ , നിശ്ചല ദൃശ്യങ്ങൾ, വിവിധ സാംസ്കാരിക സംഘടനകളും , സർക്കാർ– സ്വകാര്യ സ്ഥാപനങ്ങളും ഒരുക്കിയ ഫ്ലോട്ടുകൾ എന്നിവയും ഘോഷയാത്രയിലണിനിരന്നു. ആറ്റിങ്ങൽ ഗവ. ഐടിഐ ക്ക് മുന്നിൽ നിന്നാരംഭിച്ച ഘോഷയാത്ര കച്ചേരി ജംക്‌ഷൻ വഴി ഡയറ്റ് സ്കൂളിൽ സമാപിച്ചു.
വൈകുന്നേരം നടന്ന സമാപന സമ്മേളനം ഒ എസ് അംബിക എംഎൽഎ ഉദ്ഘാടനം ചെയ്തു. നഗരസഭ ചെയർപഴ്സൻ എസ്. കുമാരി അധ്യക്ഷത വഹിച്ചു. ചലച്ചിത്ര താരം ഡയാന ഹമീദ്, നഗരസഭ വൈസ് ചെയർമാൻ ജി. തുളസീധരൻപിളള , ആർ. രാജു, എസ്. ഷീജ, അവനവഞ്ചേരി രാജു, എ. നജാം, രമ്യ സുധീർ, എസ്. ഗിരിജ, ജി എസ് ബിനു, സിജെ രാജേഷ് കുമാർ , പൂജ ഇഖ്ബാൽ തുടങ്ങിയവർ പങ്കെടുത്തു.
വിവിധ മത്സരങ്ങളിൽ വിജയം നേടിയവർ.
അത്തപ്പൂക്കള മത്സരം –
ഒന്നാം സ്ഥാനം സാക്ഷരതാ മിഷൻ
രണ്ടാം സ്ഥാനം – അംഗൻവാടി ടീം
മൂന്നാം സ്ഥാനം – കൃഷ്ണപുരം റസിഡൻസ് അസോസിയേഷൻ
അത്തപ്പൂക്കള മത്സരം സ്കൂൾ വിഭാഗം
ഒന്നാം സ്ഥാനം അവനവഞ്ചേരി ജിഎച്ച്എസ്
രണ്ടാം സ്ഥാനം – ടൗൺ യുപി സ്കൂൾ
മൂന്നാം സ്ഥാനം – ഗവ ബോയ്സ് എച്ച് എസ് എസ്
പ്ലോട്ട്
രണ്ടു വിഭാഗങ്ങളായി തരം തിരിച്ചു
വിദ്യാഭ്യാസ വിഭാഗം
1. കോഡ് നമ്പർ 104 – ബോയ്സ് എച്ച്എസ് എസ്
2. കോഡ് നമ്പർ 103 – ടൗൺ യുപിഎസ്
3. കോഡ് നമ്പർ 111 – ഗവ എൽപിഎസ് രാമച്ചംവിള
മറ്റ് വിഭാഗം
1. കോഡ് നമ്പർ 208 – ആർടിഒ ആറ്റിങ്ങൽ
2. കോഡ് നമ്പർ 206 – വലിയകുന്ന് താലൂക്കാശുപത്രി
3. കോഡ് നമ്പർ 207 – ആറ്റിങ്ങൽ നഗരസഭ ആരോഗ്യ വിഭാഗം
നാടൻ പന്തുകളി മത്സരം –
ഒന്നാം സ്ഥാനം യുവധാര അവനവഞ്ചേരി
രണ്ടാം സ്ഥാനം – അഘോരിസ്
വോളിബോൾ
ഒന്നാം സ്ഥാനം – ഫ്രണ്ട്സ് കൊല്ലമ്പുഴ
രണ്ടാം സ്ഥാനം – യുവധാര അവനവഞ്ചേരി
ഉറിയടി
ഒന്നാം സ്ഥാനം – ഷാൻ അവനവഞ്ചേരി
ക്രിക്കറ്റ്
ഒന്നാം സ്ഥാനം – തസസ തച്ചൂർകുന്ന്
രണ്ടാം സ്ഥാനം – ഫ്രണ്ട്സ് കൊല്ലമ്പുഴ
ഏറ്റവും നല്ല കഥാപ്രസംഗം കുത്തബ്മിനാർ അവതരിപ്പിച്ച കെകെ ലീലക്ക് ആദരവ് നൽകി. കൂടാതെ ഗേൾസ് സ്കൂളിലെ അധ്യാപിക സുജയ്ക്കും കായിക അധ്യാപകനായി വിരമിച്ച ഷാജിക്കും ആദരവ് നൽകി. കൂടാതെ അകാലത്തിൽ പൊലിഞ്ഞു പോയ ഫുൾ എ പ്ലസ് വാങ്ങിയ ബോയ്സ് സ്കൂളിലെ വിദ്യാർത്ഥി സാരംഗിനുള്ള ആദരവ് സഹോദരൻ ഏറ്റുവാങ്ങി.
ഏറ്റവും നല്ല പരിപാടി അവതരിപ്പിച്ച മൂകാംബിക കലാപീഢത്തിന് ആദരവ് നൽകി. നഗരസഭ പരിപാടിക്കു വേണ്ടി പന്തൽ തയ്യാറാക്കിയ സുദേവനും ശബ്ദം നൽകിയ തുളസി സൗണ്ട്സ് മുരളിക്കും ആറ്റിങ്ങലിനെ ദീപാലങ്കാരത്തിൽ ഒരുക്കിയ കാശിനാഥനെയും ആദരിച്ചു.