Search
Close this search box.

എൽ എസ്സ് എസ്സ് , യുഎസ്എസ് പരീക്ഷാ വിജയികളെ അനുമോദിച്ചു

IMG-20230906-WA0087

2022 – 23 അധ്യായന വർഷത്തിൽ പോത്തൻകോട് ഗ്രാമപഞ്ചായത്തിലെ വിവിധ സ്കൂളുകളിൽ എൽഎസ്എസ് പരീക്ഷയിലും യുഎസ്എസ് പരീക്ഷയിലും മികച്ച വിജയം കൈവരിച്ച കുട്ടികളെ പോത്തൻകോട് ഗ്രാമപഞ്ചായത്ത്, പഞ്ചായത്ത് എഡ്യൂക്കേഷൻസമിതി എന്നിവയുടെ നേതൃത്വത്തിൽ അനുമോദിച്ചു.

പോത്തൻകോട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് പി. അനന്തകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന അനുമോദനയോഗം ജില്ലാ പഞ്ചായത്ത് അംഗം വേണുഗോപാലൻ നായർ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അനിൽകുമാർ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ ഷാഹിദ, വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷൻ അഭിൻ ദാസ് ,ക്ഷേമകാര്യ സ്ഥിരസമിതി അധ്യക്ഷ ശശികല വാർഡ് മെമ്പർമാരായ ഗോപകുമാർ ,വർണ്ണ ലതീഷ് , എൽ .അനിതകുമാരി ,ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ഡോക്ടർ ഉണ്ണികൃഷ്ണൻ പാറക്കൽ ,സ്കൂൾ എച്ച് എം ബീന, പി ടി എ പ്രസിഡൻറ് രമ്യശേഖർ മുൻപ്രസിഡൻറ് അർഷാദ് ജമാൽ , മുൻ ഹെഡ്മിസ്ട്രസ് സൈദാ ബീവി, മുഹസിൻ , എം.എ ഉറുബ്, സന്തോഷ്കുമാർ പോത്തൻകോട് പഞ്ചായത്ത് കോ- ഓർഡിനേറ്റർ എസ്സ് മധുസൂദനക്കുറുപ്പ്, സി എസ്സ്. ദിനേശ്, രേണുക തുടങ്ങിയവർ സംസാരിച്ചു.

മികച്ചവിജയം നേടിയ 31 കുട്ടികൾക്ക് ഉപകാര സമർപ്പണവും എൽഎസ്എസ് പരീക്ഷയിൽ കണിയാപുരം സബ് ജില്ലയിൽ ഏറ്റവും കൂടുതൽ കുട്ടികളെ വിജയികളാക്കിയ തച്ചപ്പള്ളി ഗവൺമെൻറ് എൽപിഎസിന് പ്രത്യേക ഉപഹാരവും നൽകി.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
Search
error: Content is protected !!