വൃദ്ധസദനം നടത്തിപ്പുകാരനെ കൊലപ്പെടുത്തിയ കേസിൽ പ്രതികൾ റിമാർഡിൽ.

arrest.1694019872 (1)

കാട്ടാക്കട: കുടുംബ പ്രശ്നത്തെത്തുടർന്ന് വൃദ്ധസദനം നടത്തിപ്പുകാരനെ കരിങ്കല്ലുകൊണ്ട് മുഖത്തിടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ബന്ധുക്കളായ സഹോദരങ്ങൾ റിമാർഡിൽ. കുറകോണം പാറമുകൾ സുനിൽ ഭവനിൽ സുനിൽ കുമാർ (35), സഹോദരൻ സാബു (33) എന്നിവരെയാണ് കാട്ടാക്കട ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതി റിമാർഡ് ചെയ്തത്. പ്രതികൾ അതിക്രൂരമായാണ് കൊലപാതകം നടത്തിയതെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി പറഞ്ഞു. ചൊവ്വാഴ്ച വൈകുന്നേരമാണ് വൃദ്ധ സദനം നടത്തിപ്പുകാരനായ ജലജനെ (56) ഇവർ അതിക്രൂരമായി കോൺക്രീറ്റ് കല്ല് കൊണ്ടിടിച്ചു കൊലപ്പെടുത്തിയത്.

പോസ്റ്റുമോർട്ടത്തിൽ ജലജന്റെ കണ്ണിന്റെ ഭാഗവും മുഖത്തെ എല്ലുകളും തലച്ചോറും ഉൾപ്പെടെ തകർന്നതായി കണ്ടെത്തിയെന്ന് കാട്ടാക്കട ഡി.വൈ.എസ്.പി എൻ.ഷിബു പറഞ്ഞു. എസ്.എച്ച്.ഒ ഷിബുകുമാർ, സബ് ഇൻസ്പെക്ടർ ശ്രീനാഥ് എന്നിവരാണ് അന്വേഷണം നടത്തിയത്.

Facebook
Twitter
LinkedIn
Telegram
WhatsApp
Print
Facebook
Twitter
Telegram
WhatsApp
error: Content is protected !!